ന്യൂഡൽഹി: രാജ്യസഭയിലെ എം.പിമാരുടെ പെരുമാറ്റത്തിൽ വേദന പ്രകടിപ്പിച്ച് ചെയർമാൻ എം. വെങ്കയ്യനായിഡു. ജനാധിപത്യത്തിന്‍റെ ക്ഷേത്രമെന്ന് വിശേഷിപ്പിക്കുന്നയിടമാണ് പാർലമെന്‍റ്. രാജ്യസഭയിൽ ചൊവ്വാഴ്‌ചയുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് രാത്രിയിൽ തനിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്നും എം.പിമാരുടെ ഇത്തരത്തിലുള്ള പ്രകോപനപരമായ ഇടപെടലുകൾക്ക് വഴിയൊരുക്കിയ കാരണമെന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
പാർലമെന്‍റിലെ പ്രതിഷേധം; സഭയില്‍ വികാരഭരിതനായി വെങ്കയ്യ നായിഡു - sacrilege in temple of democracy NEWS
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചൊവ്വാഴ്‌ച ആറ് തവണയാണ് രാജ്യസഭ നിർത്തിവച്ചത്. സെക്രട്ടറി ജനറലിന്‍റെ മേശപ്പുറത്ത് കയറിയും ഫയല്‍ വലിച്ചെറിഞ്ഞും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചിരുന്നു.
ഇത്തരം സംഭവങ്ങളിലെ വേദന അറിയിക്കാനും അപലപിക്കാനും എനിക്ക് വാക്കുകളില്ല. ഇന്നലെ രാത്രി തനിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്നും രാജ്യ സഭ നടപടികളുടെ ആരംഭത്തിൽ വെങ്കയ്യ നായിഡു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചൊവ്വാഴ്‌ച ആറ് തവണയാണ് സഭ നിർത്തിവച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ച ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അംഗങ്ങള്‍ സെക്രട്ടറി ജനറലിന്‍റെ മേശപ്പുറത്ത് കയറിയും ഫയല്‍ വലിച്ചെറിഞ്ഞും പ്രതിഷേധിച്ചു. സെക്രട്ടറി ജനറലിന്‍റെ മേശമേല്‍ കയറി അംഗങ്ങള്‍ പ്രതിഷേധിച്ചത് സഭയെ പ്രക്ഷുബ്‌ധമാക്കിയിരുന്നു.