മുംബൈ: അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ച് നാഗ്പൂർ പൊലീസ്. നഗരത്തിൽ ഇതുവരെ പന്ത്രണ്ട് പേരെയാണ് ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചത്. കൊവിഡിന്‍റെ വ്യാപ്തി ഉയർന്ന സാഹചര്യത്തിലാണ് നാഗ്പൂർ പൊലീസും നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനും ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ നഗരത്തിൽ എത്തുന്ന ആളുകളിൽ വ്യാപകമായി കൊവിഡ് ആന്‍റിജൻ ടെസ്റ്റുകളും നടത്തുന്നുണ്ട്. ഇതിനായി 225 കേന്ദ്രങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
കർശന കൊവിഡ് മാനദണ്ഡങ്ങളുമായി നാഗ്പൂർ പൊലീസ്
നഗരത്തിൽ എത്തുന്ന ആളുകളിൽ വ്യാപകമായി കൊവിഡ് ആന്‍റിജൻ ടെസ്റ്റുകൾ നടത്തുന്നുണ്ട്. ഇതിനായി 225 കേന്ദ്രങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
കർശന കൊവിഡ് മാനദണ്ഡങ്ങളുമായി നാഗ്പൂർ പൊലീസ്
കൂടുതൽ വായനയ്ക്ക്: കണക്കില്ലാതെ കൊവിഡ് മരണങ്ങൾ, കൈമലർത്തി സർക്കാരുകൾ
കൂടാതെ മാസ്ക് ധരിക്കാത്ത 265 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 619 പേർക്കെതിരെയുമാണ് ഇതുവരെ കേസ് എടുത്തിരിക്കുന്നത്.