നാഗ്‌പൂരിൽ 4,095 പേർക്ക് കൂടി കൊവിഡ് - Nagpur covid cases
ജില്ലയിൽ ഇതുവരെ 2,11,162 പേർക്ക് രോഗം സ്ഥിരീകരിച്ചു

നാഗ്‌പൂരിൽ മാത്രം 4,095 പേർക്ക് കൊവിഡ്
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ മാത്രം 4,095 പേർക്ക് കൊവിഡ്. നാഗ്‌പൂരിൽ ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 35 മരങ്ങളും റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഇതുവരെ 2,11,162 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 4,819 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം 1,943 പേർ രോഗമുക്തി നേടി. നിലവിൽ 36,936 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.