കേരളം

kerala

ETV Bharat / bharat

Nagaland firing incident: അശാന്തമായി നാഗാലാൻഡ്; വെടിവെപ്പ് അന്വേഷണത്തിന് പ്രത്യേക സംഘം - നാഗാലാൻഡിൽ സംഘർഷം രൂക്ഷം

prohibited mobile internet, data services in nagaland: സംഘർഷം രൂക്ഷമായ മോൺ ജില്ലയിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. എസ്എംഎസ്, ഇന്‍റർനെറ്റ് സർവീസുകളും പ്രദേശത്ത് വിച്ഛേദിച്ചു.

Nagaland firing incident  Nagaland SIT probe  അശാന്തമായി നാഗലാഡ്  prohibited mobile internet, data services  നാഗാലാൻഡ് വെടിവെപ്പ്  നാഗാലാൻഡിൽ സംഘർഷം രൂക്ഷം  നാഗാലാൻഡ് വെടിവെപ്പ് അന്വേഷണത്തിന് പ്രത്യേക സംഘം
നാഗലാൻഡ്

By

Published : Dec 6, 2021, 8:23 AM IST

കൊഹിമ: Nagaland govt forms SIT to probe into firing incident : നാഗാലാൻഡിൽ സുരക്ഷ സേന നടത്തിയ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി നെയ്‌ഫു റിയോ പറഞ്ഞിരുന്നു. 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംഘർഷം രൂക്ഷമാകുന്ന മോൺ ജില്ലയിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. എസ്എംഎസ്, ഇന്‍റർനെറ്റ് സർവീസുകളും പ്രദേശത്ത് വിച്ഛേദിച്ചു.

സുരക്ഷാസേനക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സേവനങ്ങള്‍ റദ്ദ് ചെയ്‌തത്. നാഗാലാന്‍ഡ് ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. സാമൂഹ്യമാധ്യമങ്ങൾ അടക്കമുള്ള സേവനങ്ങളിലൂടെ വ്യാജ വാർത്തകൾ, ദൃശ്യങ്ങൾ തുടങ്ങിയവ പ്രചരിപ്പിച്ച് ക്രമസമാധാനനില മോശമാകുന്ന അവസ്ഥ സൃഷ്‌ടിക്കാതിരിക്കാനാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് മോൺ ജില്ലയിലെ അസം റൈഫിൾസ് ക്യാമ്പിനും കോണ്യാക്ക് യൂണിയൻ ഓഫിസിനും നേരെ ജനക്കൂട്ടം ആക്രമണം നടത്തിയിരുന്നു. വെടിവയ്‌പ്പ് നടത്തിയ സുരക്ഷാസേനാംഗങ്ങൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവന്ന പള്ളിയിലും സംഘർഷം ഉണ്ടായതായാണ് റിപ്പോർട്ടുകള്‍.

അതേസമയം കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. നാഗാലാൻഡ് മുഖ്യമന്ത്രി നെയ്‌ഫു റിയോ അടക്കമുള്ളവർ ചടങ്ങിന് എത്തും.

Also read നാഗാലാൻഡ് വെടിവയ്‌പ്പ് : അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം,ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

ശനിയാഴ്‌ച വൈകുന്നേരമാണ് മോൺ ജില്ലയിലെ ഒട്ടിങ്-തിരു റോഡില്‍ ഗ്രാമീണർക്ക് നേരെ സൈന്യത്തിന്‍റെ വെടിവയ്പ്പുണ്ടായത്. സമീപത്തുള്ള കല്‍ക്കരി ഖനിയില്‍ ദിവസ വേതനക്കാരായ ഗ്രാമീണര്‍ പിക്കപ്പ് ട്രാക്കില്‍ വീടുകളിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. എന്‍എസ്‌സിഎന്‍ (കെ) ആയുധധാരികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന നടത്തിയ വെടിവയ്പ്പിൽ 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details