കേരളം

kerala

ETV Bharat / bharat

നാഗാലാൻഡിൽ തെരഞ്ഞെടുപ്പിന് മുൻപ് ഒരിടത്ത് ബിജെപി ജയം ; അകുലുട്ടോയിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

അകുലുട്ടോയിലെ കോൺഗ്രസ് സ്ഥാനാർഥി ഖേകാഷെ സുമി നാമ നിർദേശ പത്രിക പിൻവലിച്ചതിനെ തുടർന്നാണ് ബിജെപി സ്ഥാനാർഥി കസെറ്റോ കിനിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്

nagaland assembly polls  bjp candidate Kazheto Kinimi  Kazheto Kinimi won  Kazheto Kinimi has won the elections uncontested  Kazheto Kinimi  nagaland assembly election  nagaland bjp  നാഗാലാൻഡ്  നാഗാലാൻഡ് തെരഞ്ഞെടുപ്പ്  നാഗാലാൻഡ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം  അകുലുട്ടോ  നാഗാലാൻഡ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ബിജെപി  കോൺഗ്രസ് സ്ഥാനാർഥി ഖേകാഷെ സുമി  ബിജെപി സ്ഥാനാർഥി കസെറ്റോ കിനിമി  ബിജെപി സ്ഥാനാർഥി കസെറ്റോ കിനിമി അകുലുട്ടോ  ബിജെപി  ബിജെപി നാഗാലാൻഡ്
ബിജെപി

By

Published : Feb 11, 2023, 11:51 AM IST

കൊഹിമ :നാഗാലൻഡ് തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ ബിജെപിക്ക് ജയം. അകുലുട്ടോ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കസെറ്റോ കിനിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഏക എതിരാളിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ഖേകാഷെ സുമി പത്രിക പിൻവലിച്ചതിനെത്തുടർന്നാണ് കസെറ്റോ കിനിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നാഗാലാൻഡ് തെരഞ്ഞെടുപ്പിനുള്ള നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിലാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ പിൻമാറ്റം.

വിജയത്തുടർച്ച :തുടർച്ചയായി രണ്ടാം തവണയാണ് കിനിമി എതിരില്ലാതെ അകുലോട്ടോയിൽ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2018ലാണ് അകുലുട്ടോ അസംബ്ലി മണ്ഡലത്തിൽ നിന്ന് കിനിമി ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 'ദൈവത്തിന് നന്ദി പറയുന്നു. കൂടാതെ എന്‍റെ അഭ്യുദയകാംക്ഷികൾക്കും നന്ദി അറിയിക്കുന്നു. ഈ വിജയം ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്‍റെ തെളിവാണ്' - കസെറ്റോ കിനിമി പറഞ്ഞു.

16 പേരാണ് സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ വൈകുന്നേരത്തിനുള്ളിൽ സ്ഥാനാർഥിത്വം പിൻവലിച്ചത്.

ഫോർമുല അതുതന്നെ :2018ലെ നിയമസഭ തെരഞ്ഞെടുപ്പിലും 40:20 സീറ്റ് പങ്കിടൽ ഫോർമുലയിലാണ് എൻഡിപിപിയും ബിജെപിയും സംസ്ഥാനത്ത് മത്സരിച്ചത്. അതേ ഫോർമുലയിലാണ് ഇരു പാർട്ടികളും ഇത്തവണയും മത്സരിക്കുന്നത്.

നാഗാലാൻഡിൽ നെഫ്യു റിയോയുടെ പാർട്ടിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുമായി (എൻഡിപിപി) സഖ്യമുണ്ടാക്കി ഇവിടെ 60ൽ 20 സീറ്റുകളിലും ബിജെപി മത്സരിക്കുന്നു. അതായത്, ഭരണകക്ഷിയായ എൻഡിപിപി 40 സീറ്റുകളിലും ബിജെപി 20 സീറ്റുകളിലും കോൺഗ്രസ് 23 സീറ്റുകളിലും എൻപിഎഫ് 22 സീറ്റുകളിലും മത്സരിക്കുന്നു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മാർച്ച് രണ്ടിന് വോട്ടെണ്ണും.

അതേസമയം, നാഗാലാൻഡിലും മേഘാലയയിലും നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പാര്‍ട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടുത്തയാഴ്‌ച പുറത്തിറക്കും. സുരക്ഷയ്ക്കും ക്രമസമാധാനത്തിനും പുറമെ, അടിസ്ഥാന സൗകര്യവികസനം, വനിതാക്ഷേമം എന്നിവയിലൂന്നിയാകും പത്രിക. തദ്ദേശീയ ഗോത്രങ്ങള്‍ക്കുള്ള അംഗീകാരവും ഗോത്രവർഗക്കാരുടെ ക്ഷേമവും വടക്കുകിഴക്കൻ മേഖലയിലെ വികസനവും ഇതിൽ ഉൾപ്പെടുന്നു.

2014-ൽ അധികാരത്തിൽ വന്നതിന് ശേഷം, നരേന്ദ്ര മോദി സർക്കാർ തങ്ങളുടെ ആക്റ്റ് ഈസ്റ്റ് നയത്തിലൂടെ വടക്കുകിഴക്കൻ മേഖലയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രധാനമന്ത്രി തന്നെ 50 ലധികം സന്ദർശനങ്ങൾ ഈ മേഖലകളിൽ നടത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ മേഖലകൾ ബിജെപി ശക്തി കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. അസം, മണിപ്പൂർ എന്നിവിടങ്ങളിലും പാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മുന്നേറ്റമുണ്ടാക്കിയിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള 60 സീറ്റുകളിൽ എൻപിഎഫ് 26 സീറ്റുകൾ നേടി. എൻഡിപിപി 18 സീറ്റും ബിജെപി 12 സീറ്റും നേടി. എന്നാൽ, ഭരണം പിടിച്ചതോടെ എൻപിഎഫിന്‍റെ എംഎൽഎമാർ കൂട്ടത്തോടെ എൻഡിപിപിയോടൊപ്പം ചേർന്നു. ഇതോടെ എൻപിഎഫിന്‍റെ അംഗസംഖ്യ 4 ആയി ചുരുങ്ങി.

ABOUT THE AUTHOR

...view details