കൊഹിമ: ഇ-വിധാന്‍ സഭ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി നാഗാലാന്‍ഡ്. പൂര്‍ണമായും കടലാസ് രഹിതമായാണ് നാഗാലാന്‍ഡ് നിയമസഭ ഇന്ന് ചേര്‍ന്നത്. സഭയിലെ 60 അംഗങ്ങളുടേയും മേശകളില്‍ ടാബ്‌ലെറ്റോ ഇ-ബുക്കോ നല്‍കി.
ഇ-വിധാന്‍ സഭ പദ്ധതിക്ക് സമാനമായ ഒരു സംവിധാനം ഹിമാചൽ പ്രദേശിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ സഭകളും സമാനമായി പദ്ധതി പിന്തുടരാന്‍ ആലോചിക്കുന്നതായി നാഗാലാന്‍ഡ് സ്‌പീക്കർ ശരിങ്കെയ്‌ന്‍ ലോങ്‌കുമേർ പറഞ്ഞു. എല്ലാ നിയമസഭകളും പദ്ധതി നടപ്പിലാക്കിയാല്‍, പാർലമെന്‍റും സംസ്ഥാന നിയമസഭകളും ഏകീകരിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് സ്‌പീക്കര്‍ വ്യക്തമാക്കി.