കേരളം

kerala

ETV Bharat / bharat

നാഗ ചൈതന്യയ്‌ക്കൊപ്പം ശോഭിത ധൂലിപാല ലണ്ടനില്‍; വൈറലായി ഷെഫിന്‍റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റ് - ശോഭിത ധൂലിപാല പ്രണയം

ഴിഞ്ഞ വർഷം നടൻ നാഗ ചൈതന്യയും തെന്നിന്ത്യൻ താരം സാമന്തയും തമ്മിൽ വിവാഹ ബന്ധം വേർപിരിഞ്ഞതിന് ഉത്തരവാദി ശോഭിത ധൂലിപാല ആണെന്ന ആരോപണത്തിൽ നടി നെറ്റിസൺസിൽ നിന്നും വിമർശനം നേരിട്ടിരുന്നു.

Naga Chaitanya Sobhita Dhulipala dinner date  Naga Chaitanya Sobhita Dhulipala dating  Naga Chaitanya Sobhita Dhulipala in london  Naga Chaitanya Sobhita picture from london date  Naga Chaitanya Sobhita Dhulipala relationship  Naga Chaitanya  Sobhita Dhulipala  samantha  നാഗ ചൈതന്യ  ശോഭിത ധൂലിപാല  നാഗ ചൈതന്യയും ശോഭിത ധൂലിപാലയും  നാഗ ചൈതന്യ പുതുയ ചിത്രങ്ങൾ  നാഗ ചൈതന്യ ലണ്ടൻ ചിത്രങ്ങൾ  നാഗ ചൈതന്യ പ്രണയ ബന്ധം  ശോഭിത ധൂലിപാല പ്രണയം  സിനിമ വാർത്തകൾ
നാഗ ചൈതന്യ വൈറൽ ചിത്രം

By

Published : Mar 28, 2023, 7:24 PM IST

ഹൈദരാബാദ്: ബോളിവുഡ്, തെലുഗു സിനിമകളിലൂടെ സിനിമ മേഖലയിൽ കൂടുതൽ ജനശ്രദ്ധ നേടുകയാണ് തെലുഗു സൂപ്പർ താരം നാഗ ചൈതന്യ. അമീർ ഖാനൊപ്പമുള്ള ' ലാൽ സിങ് ഛദ്ദ 'യാണ് താരത്തിന്‍റെ അവസാനം റിലീസിനെത്തിയ ബോളിവുഡ് ചിത്രം. മികച്ച സിനിമകളിലൂടെ ആരാധകരെ സൃഷ്‌ടിക്കുന്ന താരത്തിന്‍റെ വ്യക്തി ജീവിതവും ചിലപ്പോഴൊക്കെ ചർച്ചയാകാറുണ്ട്.

Rumours about Naga Chaitanya and Sobhita Dhulipala ബോളിവുഡ് നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ ഡേറ്റിങിലാണെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് ഒരു ഡിന്നർ ഡേറ്റിൽ പങ്കെടുത്തതിന്‍റെ ചിത്രങ്ങളാണ് നെറ്റിസൺസിന് ഇടയില്‍ ചർച്ചയ്ക്ക് വഴിയൊരുക്കിയത്. അതേസമയം ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇതുവരേയും വ്യക്തമായ മറുപടിയോ വിശദീകരണമോ ആരാധകർക്ക് നൽകിയിട്ടില്ല.

Naga Chaitanya and Sobhita Dhulipala in London: പ്രണയത്തിലാണെന്ന് പറയുന്ന ഇരു താരങ്ങളുടേയും ലണ്ടനിൽ നിന്നുള്ള ചില ദൃശ്യങ്ങൾ അടുത്തിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ലണ്ടൻ സന്ദർശന വേളയിൽ ശോഭിതയും നാഗ ചൈതന്യയും ജാമവർ എന്ന ഇന്ത്യൻ റെസ്റ്റോറന്‍റ് സന്ദർശിച്ചതായാണ് ചിത്രങ്ങളിൽ നിന്ന് ആരാധകർ മനസിലാക്കിയത്.

ഇരുവരും യുകെ സന്ദർശനം നടത്തിയതിന്‍റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റസ്‌റ്റോറന്‍റിലെ ഷെഫ് നാഗചൈതന്യക്കൊപ്പമുള്ള ഒരു ചിത്രം ഇൻസ്‌റ്റഗ്രാമിൽ പങ്കിട്ടതോടെയാണ് ശോഭിതയേയും നാഗ ചൈതന്യയേയും കുറിച്ചുള്ള പ്രണയ ചർച്ചകൾക്ക് വീണ്ടും വഴി തുറന്നത്.

also read:അല്ലു അര്‍ജുന്‍റെ മകളെ ഭാവിയിലെ സൂപ്പര്‍ താരമെന്ന് വിശേഷിപ്പ് സാമന്ത; 'സ്റ്റാര്‍ കിഡ് 'അര്‍ഹ' യുടെ അരങ്ങേറ്റം ശാകുന്തളത്തില്‍

Sobhita spotted in Naga Chaitanya's london post: സുരേന്ദർ മോഹൻ എന്ന ഷെഫ് പങ്കിട്ട ചിത്രത്തിൽ നാഗ ചൈതന്യ സുരേന്ദറിനൊപ്പം പോസ്‌ ചെയ്യുന്നതായാണ് കാണുന്നത്. ശോഭിത പാസ്റ്റൽ പച്ച സാരി ധരിച്ച് പിന്നിൽ ഇരിക്കുന്നതും ചിത്രത്തിലുണ്ട്. ഷെഫുമൊത്തുള്ള ചിത്രത്തിൽ ശോഭിത കാമറയ്‌ക്ക് പോസ് ചെയ്യാത്ത രീതിയിൽ കാണപ്പെട്ടതാണ് ഇരു താരങ്ങളേയും കുറിച്ചുള്ള ചർച്ചകൾക്ക് കാരണം. ഫെബ്രുവരിയിൽ എടുത്ത ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

Naga Chaitanya and Samantha Ruth Prabhu's Divorce: കഴിഞ്ഞ വർഷം നടൻ നാഗ ചൈതന്യയും തെന്നിന്ത്യൻ താരം സാമന്തയും തമ്മിൽ വിവാഹ ബന്ധം വേർപിരിഞ്ഞതിന് ഉത്തരവാദി ശോഭിത ധൂലിപാല ആണെന്ന ആരോപണത്തിൽ നടി നെറ്റിസൺസിൽ നിന്നും വിമർശനം നേരിട്ടിരുന്നു. എന്നാൽ അന്ന് ഈ ആരോപണങ്ങൾ ' അടിസ്ഥാനരഹിതം ' എന്ന് പറഞ്ഞ് ശോഭിത നിഷേധിച്ചിരുന്നു. അതേസമയം നാഗ ചൈതന്യ ഇത്തരം വാർത്തകളോട് മൗനം പാലിക്കുകയാണ് ചെയതത്. 2021 ഒക്‌ടോബർ രണ്ടിനാണ് നാഗ ചൈതന്യയും സാമന്തയും നാല് വർഷത്തിന് ശേഷം വിവാഹം ജീവിതം വേർപിരിഞ്ഞതായി പ്രഖ്യാപിച്ചത്.

also read:ഋഷഭ് ഷെട്ടിക്ക് ഗെയിം ചേഞ്ചർ ഓഫ് ദി ഇയർ അവാർഡ്; സെൽഫിയില്‍ ജോജു ജോർജും ബേസിൽ ജോസഫും

For All Latest Updates

ABOUT THE AUTHOR

...view details