നാഗ ചൈതന്യയെ (Naga Chaitanya) നായകനാക്കി ചന്ദൂ മൊണ്ടേടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തണ്ടേൽ' (Thandel). 'തണ്ടേൽ' ചിത്രീകരണം ആരംഭിച്ചു (Thandel shooting starts). ഉഡുപ്പിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് (Thandel shooting in Uduppi).
നിലവില്‍ 'തണ്ടേലി'ന്‍റെ ചിത്രീകരണം തകൃതിയായി നടക്കുന്ന ഉഡുപ്പിലിയിലാണിപ്പോള്‍ നടന്‍ നാഗ ചൈതന്യയും (Naga Chaitanya is in Uduppi). ചിത്രത്തിലെ നാഗ ചൈതന്യയുടെ കടല്‍ രംഗങ്ങളുടെ നിര്‍ണായകമായ ഒരു സീക്വൻസാണ് ഇവിടെ ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉഡുപ്പി, മംഗലാപുരം ഷെഡ്യൂളുകളാണ് 'തണ്ടേലി'ന്‍റെ ഏറ്റവും ദൈർഘ്യമേറിയ ഷെഡ്യൂളുകള്‍ (Thandel shooting schedules). അതുകൊണ്ട് തന്നെ സിനിമയുടെ എല്ലാ ആക്ഷൻ സീക്വൻസുകളും ഇവിടെ ചിത്രീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആന്ധ്രപ്രേദേശിലെ ശ്രീകാകുളം തീരപ്രദേശം പശ്ചാത്തലമാക്കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കുന്നത്.
Also Read:സാഹസിക യാത്രയ്ക്ക് കപ്പൽ കയറി നാഗ ചൈതന്യയും സായി പല്ലവിയും; തണ്ടേലിന് തുടക്കം
മത്സ്യത്തൊഴിലാളി സമൂഹത്തെ കേന്ദ്രീകരിച്ച് യഥാർഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഒരു ആക്ഷൻ ഡ്രാമയാണ് 'തണ്ടേൽ'. പ്രണയം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു മത്സ്യ തൊഴിലാളിയുടെ വേഷത്തെയാണ് നാഗ ചൈതന്യ അവതരിപ്പിക്കുന്നത്.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അടുത്തിടെ 'തണ്ടേൽ' ടീം അംഗങ്ങള്‍ ശ്രീകാകുളം തീരപ്രദേശം സന്ദർശിച്ചിരുന്നു. ടീം അംഗങ്ങള്‍ നിരവധി മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ചിത്രീകരണ സ്ഥലങ്ങൾ പരിശോധിക്കുകയും ചെയ്‌തിരുന്നു.