ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിയുടെ തന്ത്രം ചെയ്യുന്നതിനും രൂപീകരിക്കുന്നതിനുമായി ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദയുടെ നേതൃത്വത്തിൽ ജൂൺ 5, 6 തിയതികളിൽ യോഗം നടത്താൻ തീരുമാനം. ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗമാണ് ഡൽഹിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ജെ.പി നദ്ദയുടെ നേതൃത്വത്തിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം - JP Nadda
ജൂൺ 5, 6 തിയതികളിൽ യോഗം നടത്താനാണ് തീരുമാനം.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം
കൊവിഡിനെ എങ്ങനെ നേരിടുമെന്നും സേവാ ഹീ സംഗേതൻ പ്രസ്ഥാനം എന്നിവയെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. സമീപ കാലത്ത് നടന്ന തെരഞ്ഞെടുപ്പിലെ പ്രകടനവും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ പാർട്ടിയുടെ സാമൂഹിക ക്ഷേമപ്രവർത്തനങ്ങളും യോഗത്തിൽ അവലോകനം ചെയ്യും.
Also Read:നേതാക്കളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടി ബിജെപി ; ലക്ഷ്യം പ്രതിച്ഛായ മെച്ചപ്പെടുത്തല്‍