ലക്‌നൗ:രണ്ട് ദിവസത്തെ സന്ദർശനത്തിനായി വാരണാസിയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തി. പ്രാദേശിക എംപിമാർ, എംഎൽഎമാർ, ജില്ലാ പ്രസിഡന്‍റുമാര്‍ എന്നിവരുമായാണ് ബിജെപി ദേശീയ അധ്യക്ഷൻ കൂടിക്കാഴ്‌ച്ച നടത്തിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തയാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായാണ് കൂടിക്കാഴ്‌ച്ച നടത്തിയതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ജെ.പി നദ്ദ വാരണാസിയിൽ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി - പാർട്ടി നേതാക്കൻമാരുമായി കൂടിക്കാഴ്‌ച്ച
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തയാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായാണ് കൂടിക്കാഴ്‌ച്ച
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നടത്തുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്‌തു. 'മേരാ ബൂത്ത്, സബ്സെ മസ്ബൂട്ട്' കാമ്പയിൻ പുനരാരംഭിക്കാനും അദ്ദേഹം പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.
രാജ്യത്ത് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മികച്ച പിന്തുണയാണുള്ളതെന്നും ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച കാശി വിശ്വനാഥ ക്ഷേത്രത്തിലും കാള ഭൈരവിലും അദ്ദേഹം സന്ദർശനം നടത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.