ന്യൂഡൽഹി: ജൂൺ 21 മുതൽ ജൂൺ 30 വരെ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾ നടത്താൻ സംസ്ഥാന അധ്യക്ഷൻമാർക്ക് നിർദ്ദേശം നല്‍കി ഭാരതീയ ജനതാ പാർട്ടി ദേശീയ പ്രസിഡൻ്റ് ജെപി നദ്ദ. യോഗങ്ങളിൽ അതത് സംസ്ഥാനങ്ങളിലെ പ്രധാന വിഷയങ്ങളും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്യും.
ജൂൺ 18ന് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, ദിലീപ് സൈകിയ, ദേശീയ വൈസ് പ്രസിഡൻ്റ് അന്നപൂർണ ദേവി എന്നിവർ ചേർന്ന് നടത്തുന്ന "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിസന്ധിയെ നേരിടുന്ന രാഷ്ട്രം" എന്ന വിഷയത്തിൽ ഒരു വെർച്വൽ സെഷനും സംഘടിപ്പിക്കും.