കേരളം

kerala

ETV Bharat / bharat

ബിജെപി മഹിളാ മോർച്ചയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ജെ.പി നദ്ദ - മഹിളാ മോർച്ച

ദേശീയ ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്‍റുമാർ, ജനറൽ സെക്രട്ടറിമാർ, സോഷ്യൽ മീഡിയ ഇൻചാർജുകൾ തുടങ്ങിയവരെയാണ് പ്രഖ്യാപിച്ചത്.

BJP Mahila Morcha  BJP Mahila Morcha news  BJP chief JP Nadda  Office bearers of BJP Mahila Morcha  BJP Mahila Morcha names  BJP Mahila Morcha new team  ബിജെപി മഹിളാ മോർച്ച  ബിജെപി  മഹിളാ മോർച്ച  ജെ.പി നദ്ദ
ബിജെപി മഹിളാ മോർച്ച

By

Published : Jun 22, 2021, 12:06 PM IST

ന്യൂഡൽഹി: ബിജെപി മഹിളാ മോർച്ചയുടെ പുതിയ ഭാരവാഹികളെ പാർട്ടിയിലെ മുതിർന്ന നേതാവും പ്രസിഡന്‍റുമായ ജെ.പി നദ്ദ പ്രഖ്യാപിച്ചു. ദേശീയ ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്‍റുമാർ, ജനറൽ സെക്രട്ടറിമാർ, സോഷ്യൽ മീഡിയ ഇൻചാർജുകൾ തുടങ്ങിയവരുടെ പേരുകളാണ് പ്രഖ്യാപിച്ചത്.

മാൽതി റാവ റോയ് (ബംഗാൾ), ദർശന സിങ് (ഉത്തർപ്രദേശ്), മേധാ കുൽക്കർണി (മഹാരാഷ്‌ട്ര), രേഖ ഗുപ്ത (ഡൽഹി), വീരേന്ദ്ര കൗർ താണ്ടി (പഞ്ചാബ്), ജ്യോതിർബെൻ പാണ്ഡ്യ (ഗുജറാത്ത്), പൂജ കപിൽ മിശ്ര എന്നിവരാണ് പുതിയ വൈസ് പ്രസിഡന്‍റുമാർ. സുഖ്‌പ്രീത് കൗർ (മധ്യപ്രദേശ്), ഇന്ദുബാല ഗോസ്വാമി (ഹിമാചൽ പ്രദേശ്), ദിപി റാവത്ത് (ഉത്തരാഖണ്ഡ്) എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ.

ദേശീയ സെക്രട്ടറിമാരുടെ പേരുകളും ജെ.പി നദ്ദ പ്രഖ്യാപിച്ചു. നിഷാ സിങ് (ബിഹാർ), എൻ‌ല സമീർ (നാഗാലാൻഡ്), രേഖ കുമാരി (ജമ്മു കശ്‌മീർ), പജ്‌ജ മേനോൻ (കേരളം), സംഗീത യാദവ് (ഉത്തർപ്രദേശ്), ആർതി സിങ് (ജാർഖണ്ഡ്), ഡോ. ഐശ്വര്യ ബിശ്വാൾ (ഒഡീഷ) എന്നിവരാണ് പുതിയ ദേശീയ സെക്രട്ടറിമാർ.

ലതിക ശർമ (ഹരിയാന), രശ്‌മി ശർമ (ഡൽഹി), സുജാത ദബാസ് എന്നിവരെ യഥാക്രമം ട്രഷറർ, ഓഫീസർ-ഇൻചാർജ്, മീഡിയ ഇൻചാർജ്, സോഷ്യൽ മീഡിയ ഇൻചാർജ് എന്നീ സ്ഥാനങ്ങളിലേക്ക് പ്രഖ്യാപിച്ചു.

Also Read:ബിജെപി നേതാവ് പങ്കെടുത്ത പരിപാടിയിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ച് കർഷകർ

ABOUT THE AUTHOR

...view details