Naatu Naatu from RRR live at oscars 2023: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം, ക്രിട്ടിക് ചോയ്‌സ് അവാര്‍ഡ്, ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം 2023 ഓസ്‌കര്‍ വേദിയിലും മത്സരത്തിന് ഒരുങ്ങുകയാണ്. ഗാനം മത്സരത്തിനെത്തുമ്പോള്‍ അവാര്‍ഡ് വേദിയിലും തത്സമയം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗായകര്‍.
Rahul Sipligunj Kaala Bhairava live at oscars: രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവയും ചേര്‍ന്നാണ് 95-ാമത് ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ 'നാട്ടു നാട്ടു' ഗാനം തത്സമയം അവതരിപ്പിക്കുക. ഇക്കാര്യം ഓസ്‌കര്‍ അക്കാദമിയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 12ന് ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് സിപ്ലിഗഞ്ചും കാല ഭൈരവയും ഗാനം അവതരിപ്പിക്കുക.
Naatu Naatu song live at academy awards: 'രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവും. നാട്ടു നാട്ടു... 95ാമത് ഓസ്‌കര്‍ തത്സമയം. ഓസ്‌കര്‍ തത്സമയം കാണാന്‍ മാര്‍ച്ച് 12ന് എല്ലാവരും എബിസി ട്യൂണ്‍ ചെയ്യുക' -ഇപ്രകാരമായിരുന്നു അക്കാദമിയുടെ ട്വീറ്റ്.
2023ലെ ഓസ്‌കറില്‍ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരത്തിനായാണ് 'നാട്ടു നാട്ടു' മത്സരിക്കുന്നത്. ഓസ്‌കറില്‍ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള നോമിനേഷനില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ ഗാനം ഇടംപിടിക്കുന്നത്. ഡയാന്‍ വാറന്‍, റിഹാന, ലേഡി ഗാഗ, ദേവിഡ് ബയര്‍ണെ തുടങ്ങിയവരാണ് ഇതേ വിഭാഗത്തില്‍ കീരവാണിക്കൊപ്പമുള്ള മറ്റ് നോമിനികള്‍.
Naatu Naatu live at oscars: 'നാട്ടു നാട്ടു'വിനെ കൂടാതെ 'ബ്ലാക്ക് പാന്തര്‍: വാക്കന്‍ഡ് ഫോറെവറി'ലെ 'ലിഫ്‌റ്റ് മി അപ്പ്' എന്ന ഗാനവും ഓസ്‌കറില്‍ അവതരിപ്പിക്കും. ജിമ്മി കിമ്മല്‍ ആണ് 2023 ഓസ്‌കറില്‍ അവതാരകനായെത്തുന്നത്. സിനിമ പ്രേമികള്‍ അക്ഷമരായി കാത്തിരിക്കുന്ന അവാര്‍ഡ് ഗാല എബിസിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
Naatu Naatu song: ചന്ദ്രബോസിന്‍റെ രചനയില്‍ എംഎം കീരവാണി സംഗീതം ഒരുക്കിയ 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം ലോകമൊട്ടാകെ ശ്രദ്ധ നേടിയിരുന്നു. കീരവാണിയുടെ മാസ്‌മരിക സംഗീതവും, ജൂനിയര്‍ എന്‍ടിആറിന്‍റെയും രാം ചരണിന്‍റെയും ശ്വാസം അടക്കിപ്പിടിച്ചുള്ള ഗംഭീരമായ നൃത്തച്ചുവടുകളും 'നാട്ടു നാട്ടു'വിനെ കൂടുതല്‍ അവിസ്‌മരണീയമായ നേട്ടങ്ങളില്‍ എത്തിച്ചു.
Also Read:ഗംഭീര എന്‍ട്രി; നാട്ടു നാട്ടുവിന് ആലിയയുടെ തകര്‍പ്പന്‍ ചുവടുകള്‍; ഒപ്പം ആയുഷ്‌മാനും സഹോദരനും