ബെംഗളൂരു :കര്‍ണാടകയില്‍ മത്സരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ് ബോക്‌സർ മരിച്ചു. മൈസൂര്‍ സ്വദേശി നിഖിലാണ് (23) ചികിത്സയിലിരിക്കെ മരിച്ചത്. ജൂലൈ 10ന് ബെംഗളൂരുവിലെ നാഗര്‍ബാവിയില്‍ നടന്ന സംസ്ഥാന തല കിക്ക്‌ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു ദാരുണ സംഭവം.
മത്സരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ് നിഖില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഖില്‍ കോമയിലാവുകയും തുടര്‍ന്ന് ചികിത്സയിലിരിക്കെ ജൂലൈ 12 ന് മരിക്കുകയുമായിരുന്നു. സംഘാടകരുടെ അലംഭാവം മൂലമാണ് മകന്‍റെ മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി നിഖിലിന്‍റെ മാതാപിതാക്കള്‍ ബെംഗളൂരുവിലെ ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.