ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ രജൗരിയിലെ അപ്പർ ഡാംഗ്രി ഗ്രാമത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരു കുട്ടി മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക്. ഗ്രാമത്തില്‍ ഇന്നലെയുണ്ടായ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ട ഒരു വ്യക്തിയുടെ വീടിന് സമീപത്താണ് ഇന്ന് സ്‌ഫോടനം ഉണ്ടായത്.
രജൗരിയില്‍ വീണ്ടും സ്‌ഫോടനം, ഒരു കുട്ടി മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക് - ജമ്മു എഡിജിപി
ഇന്നലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരാളുടെ വീടിന് സമീപത്തായാണ് ഇന്ന് സ്‌ഫോടനം നടന്നതെന്ന് ജമ്മു എഡിജിപി.
സ്ഫോടനത്തില്‍ പരിക്കേറ്റ അഞ്ച് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ജമ്മു എഡിജിപി മുകേഷ് സിങ് പറഞ്ഞു. ഇംപ്രൊവൈസ്‌ഡ് സ്ഫോടകവസ്‌തുവെന്ന് സംശയിക്കുന്ന മറ്റൊരു ഉപകരണം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ ഇതേ ഗ്രാമത്തിലുണ്ടായ ഭീകരാക്രമണത്തിൽ നാല് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. 50 മീറ്റര്‍ അകലത്തിലുള്ള മൂന്ന് വീടുകള്‍ക്ക് നേര്‍ക്കാണ് വെടിവയ്‌പ്പ് നടന്നതെന്ന് ജമ്മു എഡിജിപി മുകേഷ് സിങ് പറഞ്ഞു. ഇതിന് പിന്നാലെയാണ് മേഖലയില്‍ നിന്ന് ഇന്നും സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്‌തത്.