കേരളം

kerala

ETV Bharat / bharat

'ജയലളിതയുടെ സ്വത്തിന്‍റെ പാതി വേണം'; സഹോദരനെന്ന് അവകാശപ്പെട്ട് 83 കാരന്‍ കോടതിയില്‍ - Jayalalitha brother

ജയലളിതയുടെ പിതാവ് ആര്‍ ജയറാം തന്നെയാണ് തന്‍റെ പിതാവെന്നും എന്നാല്‍ അമ്മമാര്‍ രണ്ടാണെന്നും വാസുദേവന്‍ കോടതിയില്‍

ഞാന്‍ ജയലളിതയുടെ സഹോദരനാണ്... സ്വത്തിന്‍റെ പകുതി വേണമെന്ന് ആവശ്യപ്പെട്ട് 83 കാരന്‍
ഞാന്‍ ജയലളിതയുടെ സഹോദരനാണ്... സ്വത്തിന്‍റെ പകുതി വേണമെന്ന് ആവശ്യപ്പെട്ട് 83 കാരന്‍

By

Published : Jul 10, 2022, 7:24 PM IST

ചെന്നൈ :തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്‍ ആണെന്ന അവകാശവാദവുമായി 83 കാരന്‍ രംഗത്ത്. മൈസൂര്‍ സ്വദേശിയായ വാസുദേവന്‍ ആണ് ഇക്കാര്യം കാണിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജയലളിതയുടെ സ്വത്തില്‍ തനിക്ക് അവകാശമുണ്ടെന്നാണ് ഇദ്ദേഹത്തിന്‍റെ വാദം.

ജയലളിതയുടെ പിതാവ് ആര്‍ ജയറാം തന്നെയാണ് തന്‍റെ പിതാവെന്ന് ഇയാള്‍ പറയുന്നു. ജയറാമിന്‍റ ആദ്യ ഭാര്യയിലെ ഏക മകനാണ് ഞാന്‍. ജെ ജയമ്മ എന്നാണ് മാതാവിന്‍റെ പേരെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.

പിന്നീടാണ് ജയറാം വേദവല്ലി അഥവാ വേദമ്മയെ വിവാഹം ചെയ്തത്. ഇവരുടെ മകളാണ് ജയലളിത. ഇവര്‍ക്ക് ജയകുമാര്‍ എന്നൊരു മകന്‍ കൂടിയുണ്ട്. ജയലളിതയുടെ അച്ഛനില്‍ മറ്റൊരു സ്ത്രീയില്‍ പിറന്നതാണെങ്കിലും ജയലളിതയുടെ സഹോദരന്‍ ആണെന്നാണ് വാദം.

1950ല്‍ ജയലളിതയെയും അമ്മയേയും പ്രതിചേര്‍ത്ത് തന്‍റെ മാതാവ് ഒരു കേസ് മൈസൂര്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കി. ജയലളിതയുടെ സഹോദരന്‍ ജയകുമാര്‍ നേരത്തേ മരിച്ചു. നിലവില്‍ ജയയുടെ നേരിട്ടുള്ള ഏക സഹോദരന്‍ താന്‍ മാത്രമാണ്. അതിനാല്‍ 50 ശതമാനം സ്വത്തുക്കള്‍ തനിക്ക് അവകാശപ്പെട്ടതാണെന്നും ഇയാള്‍ വാദിക്കുന്നു.

Also Read: ജയലളിതയുടെ മകളെന്ന അവകാശ വാദവുമായി ചെന്നൈ സ്വദേശിനി

2020ല്‍ സമാനമായ കേസില്‍ ജയലളിതയുടെ നേരിട്ടുള്ള അവകാശികള്‍ മക്കളായ ജെ ദീപക്കും ജെ ദീപയുമാണെന്ന് കോടതി വിധിച്ചിരുന്നു. ഇതില്‍ തന്നെ കൂടി ഉള്‍പ്പെടുത്തണം എന്നാണ് വാസുദേവന്‍റെ ആവശ്യം. നടന്‍ ശോഭന്‍ബാബുവില്‍ ജയലളിതക്ക് ജനിച്ച കുഞ്ഞാണ് താന്‍ എന്ന് അവകാശപ്പെട്ട് കര്‍ണാടക സ്വദേശി അമൃത നല്‍കിയ കേസ് നേരത്തെ കോടതി തള്ളിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി 2018ലാണ് കോടതി തള്ളിയത്.

ABOUT THE AUTHOR

...view details