മൈസൂരു : മൈസൂര്‍ ദസറ ഉത്സവത്തിന് തുടക്കമായി (Mysore Dasara Festival). ഇന്ന് രാവിലെ 10.15നും 10.30നും ഇടയില്‍ ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്‌പങ്ങള്‍ അര്‍പ്പിച്ചാണ് മൈസൂരിലെ ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. കന്നഡ സംഗീത സംവിധായകന്‍ ഹംസലേഖയാണ് ദസറ ഉത്സവത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. ഉദ്‌ഘാടന ചടങ്ങില്‍ ഉത്സവ മൂര്‍ത്തിയായ ചാമുണ്ഡേശ്വരി ദേവിയെ വെള്ളി പല്ലക്കില്‍ പ്രതിഷ്‌ഠിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരും ചടങ്ങിന്‍റെ ഭാഗമായി.
ചരിത്ര പ്രസിദ്ധമാണ് ദസറ (നവരാത്രി) ആഘോഷം (What is Dasara). ഇതിന്‍റെ 414-ാം പതിപ്പിനാണ് ഇന്ന് കര്‍ണാടകയുടെ സാംസ്‌കാരിക തലസ്ഥാനമായ മൈസൂരില്‍ തുടക്കമായത്. വിശ്വാസത്തിനൊപ്പം കലയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ദസറ ആഘോഷത്തിനുണ്ട്. ദസറ ഉത്സവത്തിന്‍റെ മുന്നോടിയായി മൈസൂര്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളും മൈസൂര്‍ കൊട്ടാരവുമെല്ലാം അലങ്കരിച്ചിട്ടുണ്ട് (Dasara festival Karnataka).
രാജ്യത്തിന് അകത്തും പുറത്തും നിന്ന് ആയിരക്കണക്കിന് ആളുകള്‍ കര്‍ണാടകയുടെ പ്രശസ്‌തമായ ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കാനും കാണാനുമായി എത്താറുണ്ട്. ദസറയുടെ മുഖ്യ ആകര്‍ഷണമാണ് ആനകളെ അണിനിരത്തി കൊണ്ടുള്ള ജംബുസവാരി. ഇത് നടക്കുന്നത് വിജയദശമി നാളിലാണ്. കൂടാതെ പ്രത്യേക പുഷ്‌പ മേളയും ഉണ്ടായിരിക്കും.