കേരളം

kerala

ETV Bharat / bharat

ETV Bharat Exclusive | കേന്ദ്ര നിലപാടിനെതിരെ ഉറച്ചുനിന്നു ; മ്യാന്‍മര്‍ അഭയാര്‍ഥികള്‍ 40,000, തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി മിസോറാം

2021 ഫെബ്രുവരി ഒന്നിന് മ്യാന്‍മറില്‍ സൈനിക അട്ടിമറി നടന്നതുമുതലാണ് മിസോറാമിലേക്ക് അഭയാർഥി പ്രവാഹമുണ്ടായത്

Saurabh Sharma  Myanmar refugees enter Mizoram  Mizoram govt giving ID cards to myanmar refugees  Chief Minister Zoramthanga  Kuki-Mizo ethnic group  myanmar refugees enter mizoram  മിസോറാമിലെത്തിയത് നാല്‍പതിനായിരം മ്യാന്‍മര്‍ അഭയാര്‍ഥികള്‍  കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ തുടര്‍ന്ന് മ്യാന്മറില്‍ നിന്നും മിസോറാമിലെത്തിയത് പതിനായിരങ്ങള്‍  മ്യാന്‍മര്‍ അഭയാര്‍ഥികള്‍ക്ക് ഐ.ഡി കാര്‍ഡുകള്‍ നല്‍കി മിസോറാം
ETV Bharat Exclusive : കേന്ദ്ര നിലപാടിനെതിരെ ഉറച്ചുനിന്നു; മിസോറാമിലെത്തിയത് നാല്‍പതിനായിരം മ്യാന്‍മര്‍ അഭയാര്‍ഥികള്‍, ഐ.ഡി കാര്‍ഡ്

By

Published : Apr 13, 2022, 10:43 PM IST

ന്യൂഡൽഹി :കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ തുടര്‍ന്ന് ഇതര രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള കുടിയേറ്റം എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം രൂക്ഷമായ ശ്രീലങ്കയില്‍ നിന്നും അനേകം കുടുംബങ്ങള്‍ രാജ്യത്തെത്തിയതോടെ പലായനം സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നു. രോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കുപുറമെ, മ്യാൻമറില്‍ 2021ല്‍ ഉണ്ടായ സൈനിക അട്ടിമറിയ്‌ക്കുശേഷം 40,000 അഭയാർഥികളാണ് രാജ്യത്ത് പ്രവേശിച്ചതെന്ന പുതിയ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഒഴുകിയെത്തിയത് പതിനായിരങ്ങള്‍ :മ്യാൻമറിൽ നിന്നും കടുത്ത പീഡനത്തെതുടര്‍ന്ന് മുസ്‌ലിം ന്യൂനപക്ഷമായ രോഹിങ്ക്യകള്‍ നേരത്തേ രാജ്യത്തെത്തിയിരുന്നു. ഇവരെ പുറത്താക്കാൻ രാജ്യം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് 40,000 അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്ന നിലപാട് മിസോറാം സർക്കാർ സ്വീകരിച്ചത്. ഇവര്‍ക്ക് താത്‌ക്കാലിക തിരിച്ചറിയല്‍ കാർഡും സര്‍ക്കാര്‍ നല്‍കുകയുണ്ടായി. വംശം, മതം, ഭാഷ, ലിംഗം എന്നിവ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ അഭയാര്‍ഥികളെ പരിഗണിക്കുന്നത്.

രോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ ഒഴിവാക്കാന്‍, ഇതുകൂടി പരിഗണിയ്‌ക്കുന്ന പ്രക്രിയയുടെ ഭാഗമെന്നോണമാണ് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. 2021 ഫെബ്രുവരി ഒന്നിന് മ്യാന്‍മറില്‍ അട്ടിമറി നടന്നതുമുതൽ വടക്കുകിഴക്കൻ സംസ്ഥാനത്ത് പ്രവേശിച്ച അഭയാർഥികൾക്ക് മിസോറാം താത്‌ക്കാലിക തിരിച്ചറിയൽ കാർഡ് നല്‍കിയത് 'പരിഗണന'യുടെ മറ്റൊരു വ്യക്തമായ ഉദാഹരണമാണ്.

മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിന്‍റെ നടപടിയെ തുടര്‍ന്ന് ഇന്ത്യയുടെ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കടക്കുന്നത് സംബന്ധിച്ച് ധാരാളം മുറവിളി ഉയർന്നിരുന്നു. തുടര്‍ന്ന് രാജ്യത്തേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. മിസോറാമിൽ താമസിക്കുന്ന ഒരു മ്യാൻമർ പൗരനെന്ന നിലയിലാണ്, മിസോ നാഷണല്‍ ഫ്രണ്ട് ഭരിക്കുന്ന സംസ്ഥാനത്ത് താത്‌ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്.

'അവര്‍ സഹോദരങ്ങളാണ്': മ്യാൻമറിൽ നിന്നുള്ള അഭയാർഥികളെ പരിഗണിക്കരുതെന്ന് കഴിഞ്ഞ വർഷം മിസോറാം സംസ്ഥാന സർക്കാരിന്, കേന്ദ്രം നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ അഭയാർഥികൾ തങ്ങളുടെ ഗോത്രവും ഭാഷയും പങ്കിടുന്നവരാണെന്നും അതിനാൽ അവര്‍ക്കുമുന്‍പില്‍ വാതിലുകൾ അടയ്ക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി സോറംതംഗ വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ നയം നടപ്പാക്കിയത്. തങ്ങളുടെ 'വംശ താത്‌പര്യം' എന്ന പരിഗണന തന്നെയാണ് ഇവിടെയുമെന്ന് വ്യക്തം.

ഐ.ഡി കാർഡുകൾ നൽകുന്നത് മിസോറാം സർക്കാരായതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങള്‍ ഇത് പരിഗണിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അതത് സംസ്ഥാനങ്ങളുടെ നിലപാടുപോലെയിരിക്കുമെന്നാണ് സംസ്ഥാനം പറയുന്നത്. കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അഭയാര്‍ഥികളെ പാര്‍പ്പിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഒരു കത്ത് മിസോറാമിന് അയച്ചിരുന്നു. തങ്ങൾ ഒരേ വംശവും ഭാഷയും പങ്കിടുന്ന സഹോദരങ്ങളാണെന്ന് മിസോറാമിലെ ലോക്‌സഭ, രാജ്യസഭ എം.പിമാരും ആഭ്യന്തര സെക്രട്ടറിയെ നേരിട്ട് കണ്ട് അറിയിക്കുകയുണ്ടായി.

മ്യാൻമർ സംസ്ഥാന രൂപീകരണ ശേഷം അതിർത്തികൾ ഭൂമിയെ മാത്രമല്ല ജനങ്ങളെയും വിഭജിച്ചു. മിസോറാമിലെയും മണിപ്പൂരിലെയും ജനത, പടിഞ്ഞാറൻ മ്യാൻമറിലെ സാഗൈങില്‍ (Sagaing) വസിക്കുന്ന ചിൻ ജനതയുമായി ഗോത്രം, ഭാഷ, സാംസ്‌കാരം എന്നിവയുമായി ബന്ധമുള്ള കുക്കി-മിസോ ഗോത്ര വിഭാഗത്തിൽ പെട്ടവരാണ്.

അഭയാര്‍ഥികളുടെ ഭാവിയെന്താവും? :സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നിലപാട് അറിയിച്ച ശേഷം കേന്ദ്രം, അഭയാർഥികളെ തിരിച്ചയക്കില്ലെന്ന് വാക്കാൽ പറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാര്‍ നിലവില്‍ വിതരണം ചെയ്യുന്ന താത്‌ക്കാലിക തിരിച്ചറിയൽ കാർഡുകള്‍ക്കെതിരായി കേന്ദ്രം ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ല.

അഭയാർഥികൾക്ക് ഭക്ഷണവും പാർപ്പിടവും നൽകുന്നതിനെക്കുറിച്ച്, സംസ്ഥാന സർക്കാരും എൻ‌.ജി.‌ഒകളും പരമാവധി ശ്രദ്ധ ചെലുത്തുന്നുണ്ട്. മ്യാൻമറിൽ ആക്രമണം തുടരുകയാണെങ്കിൽ, കൂടുതൽ അഭയാർഥികൾ അവരുടെ സുരക്ഷയ്ക്കായി മിസോറാമിലെത്തിയേക്കും. സംസ്ഥാനത്തെ സാഹചര്യവും കേന്ദ്രം സ്വീകരിക്കുന്ന നിലപാടിനെയും ആശ്രയിച്ചിരിക്കും ഇവരുടെ ഭാവി.

ABOUT THE AUTHOR

...view details