ഐസ്വാൾ: മ്യാൻമറിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും സിവിലിയന്മാരും അതിർത്തി കടന്ന് മിസോറാമിൽ എത്തിയതായി റിപ്പോർട്ട്. ജില്ലാ ഭരണകൂടങ്ങൾ ജനങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും നൽകി. അതേസമയം, സിവിലിയന്മാർ മിസോറാമിലേക്ക് കടന്നുവെന്ന കാര്യത്തില്‍ പൊലീസും അതിര്‍ത്തി സുരക്ഷാ സേനയും വ്യക്തത വരുത്തിയിട്ടില്ല.
മ്യാൻമറിൽ നിന്നുള്ള ജനങ്ങൾ മിസോറാമിലെത്തിയതായി റിപ്പോർട്ട് - refuge in Mizoram
സിവിലിയന്മാർ മിസോറാമിലേക്ക് കടന്നുവെന്ന കാര്യത്തില്‍ പൊലീസും അതിർത്തി സുരക്ഷാ സേനയും വ്യക്തത വരുത്തിയിട്ടില്ല
മാർച്ച് മൂന്ന് മുതൽ നിരായുധരായ പൊലീസ് ഉദ്യോഗസ്ഥരും സിവിലിയന്മാരും ഉൾപ്പെടെ 20 പേരെങ്കിലും അതിർത്തി പ്രദേശത്തേക്ക് കടന്നതായി ഗ്രാമവാസികൾ പറയുന്നു. മ്യാൻമറിലെ സൈനിക അട്ടിമറിയിൽ ഐക്യരാഷ്ട്രസഭയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടൽ തേടുമെന്ന് എംഎസ്‌പിയുടെ മുതിര്‍ന്ന നേതാവ് റിക്കി ലാൽബിയക്മാവിയ പറഞ്ഞു. നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ - മിസോറം (510 കിലോമീറ്റർ), അരുണാചൽ പ്രദേശ് (520 കിലോമീറ്റർ), മണിപ്പൂർ (398 കിലോമീറ്റർ), നാഗാലാൻഡ് (215 കിലോമീറ്റർ) എന്നിവയുമായി 1,643 കിലോമീറ്റർ അതിർത്തി മ്യാൻമറുമായി പങ്കിടുന്നുണ്ട്.
ഫെബ്രുവരി ഒന്നിന് പ്രസിഡന്‍റ് യു വിൻ മൈന്‍റ്, സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂകി എന്നിവരെ സൈന്യം തടഞ്ഞുവെക്കുകയും തുടർന്ന് മ്യാൻമറിൽ ഒരു വർഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സംസ്ഥാന അധികാരം സെൻ-ജനറൽ മിൻ ആംഗ് ഹേലിംഗി ഏറ്റെടുക്കുകയും ചെയ്തു.