ഹസ്സന്‍ :അമ്മയെ മതം മാറ്റി വീട്ടില്‍ നിന്നും കടത്തിയതായി മകന്‍റെ പരാതി. ഹാസ്സന്‍ ജില്ലയിലെ ചന്നരായപട്ടണ്‍ താലൂക്കിലെ താമസക്കാരനായ അരവിന്ദ് യോഗരാജാണ് പൊലീസിനെ സമീപിച്ചത്.
ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന താന്‍ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. എട്ടുവര്‍ഷമായി അമ്മ ഒരു ക്രസ്തുമത വിശ്വാസിയായ ശരവണ എന്നയാളുടെ വീട്ടില്‍ കുട്ടിയെ നോക്കുന്നതടക്കമുള്ള ജോലി ചെയ്തിരുന്നു.
ഈ വീട്ടുകാര്‍ അമ്മയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി. ശരവണയുടെ ഭാര്യ ശാന്തമ്മ കഴിഞ്ഞ അഞ്ചുവര്‍ഷമായി അമ്മയെ മതം മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ശാന്തമ്മയും പാസ്റ്ററായ രാജുവും ചേര്‍ന്നാണ് അമ്മയെ മതം മാറ്റിയത്. ഇരുവരും ചേര്‍ന്ന് അമ്മയെ മാനസികമായി കടുത്ത സമ്മര്‍ദത്തില്‍ ആക്കിയിരുന്നു.