പട്ന : ബിഹാറിലെ മുസാഫർപൂർ ജില്ലയിലുണ്ടായ ബോട്ട് അപകടത്തിൽ (Muzaffarpur Boat Accident) മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് യുവാക്കളുടേയും ഒരു കുട്ടിയുടേയും മൃതദേഹമാണ് ലഭിച്ചത്. അപകടത്തിൽ കാണാതായ വിദ്യാർഥികളടക്കം ഒൻപത് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഇന്നലെ (14.09.2023) രാവിലെയാണ് സ്കൂൾ കുട്ടികളടക്കം 33 പേർ സഞ്ചരിച്ച ബോട്ട് ബാഗ്മതി നദിയിൽ മറിഞ്ഞ് അപകടം ഉണ്ടായത്. തുടർന്ന് 21 പേരെ രക്ഷപ്പെടുത്തിയിരുന്നു. കുട്ടികൾ സ്കൂളിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത് (Boat carrying children capsizes). ബെനിയാബാദ് ഒപി പൊലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എസ്ഡിആർഎഫ്), നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) എന്നീ സംഘങ്ങൾ എത്തി ഇന്നലെ ഏഴ് മണിക്കൂറാണ് തെരച്ചിൽ നടത്തിയത്.
Also Read :Boat carrying children capsizes in Bihar : ബിഹാറിൽ 30 കുട്ടികളുമായി പോയ ബോട്ട് മറിഞ്ഞു, 20 പേരെ രക്ഷപ്പെടുത്തി, 10 പേരെ കാണാതായി
തുടർന്ന് ഇന്ന് രാവിലെ ഏഴ് മണി മുതൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചെങ്കിലും മുഴുവന്‍ ആളുകളെയും കണ്ടെടുക്കാനായിട്ടില്ല. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (Bihar Chief Minister Nitish Kumar) അപകടത്തിൽ സമഗ്രമായ അന്വേഷണത്തിന് കഴിഞ്ഞ ദിവസം തന്നെ ജില്ല മജിസ്ട്രേറ്റിന് നിർദേശം നൽകിയിരുന്നു. അതേസമയം, ബോട്ടിൽ ഉൾക്കൊള്ളാന്‍ കഴിയുന്നതിൽ കൂടുതൽ ആളുകളെ കയറ്റിയതും നദിയുടെ ഒഴുക്കുമാണ് അപകടത്തിന് കാരണമായതെന്നാണ് സംശയം. അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ച് വരികയാണ്.
ദർഭംഗ ബോട്ടപകടത്തിൽ കുട്ടികളടക്കം അഞ്ച് മരണം : ഇക്കഴിഞ്ഞ സെപ്റ്റംബർ ആറിനാണ് ബിഹാറിൽ മറ്റൊരു ബോട്ടപകടം നടന്നത് (Darbhanga Boat Accident). മൂന്ന് കുട്ടികളടക്കം അഞ്ച് പേരാണ് അന്ന് അപകടത്തിൽ മരണപ്പെട്ടത്. ദർഭംഗയിലെ കമല നദിയിൽ ( Kamla River ) കുശേശ്വരസ്ഥാൻ ഈസ്റ്റ് ബ്ലോക്കിലെ ഝജ്റയ്ക്കും ഗദെഹ്പുരയ്ക്കും ഇടയിലുള്ള ഷാപൂർ ചൗറിലാൽ വച്ച് ബോട്ട് മറിയുകയായിരുന്നു (boat capsized).
അപകടത്തിൽ അഞ്ച് പേരുടെ മരണം കുശേശ്വരസ്ഥാനിലെ ബിഡിഒ കിഷോർ കുമാർ സ്ഥിരീകരിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്ന മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് അപകടത്തിൽ മരിച്ചത്.
Read More :Boat Capsizes Death In Darbhanga Bihar ബിഹാറിൽ ബോട്ട് മറിഞ്ഞ് അപകടം : 3 കുട്ടികളടക്കം 5 പേർ മരിച്ചു