ശ്രീനഗര്‍ : പെരുന്നാള്‍ തലേന്ന് കശ്‌മീരില്‍ 100 കോടി രൂപയുടെ മാംസവില്‍പ്പന. ആട്ടിറച്ചിയാണ് വിറ്റുപോയതിലേറെയും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കച്ചവടം വന്‍ ലാഭമാണെന്നാണ് വില്‍പ്പനക്കാരുടെ അഭിപ്രായം. എന്നാല്‍ ഇത്തവണ ആവശ്യക്കാര്‍ കുറവായിരുന്നു.
എങ്കിലും കച്ചവടത്തില്‍ വന്‍ ലാഭം ലഭിച്ചെന്ന് ഹോൾസെയിൽ മട്ടൺ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മൻസൂർ അഹമ്മദ് ഖനൂൻ പറഞ്ഞു. മട്ടൺ ഡീലർമാരുടെ കണക്കുകൾ പ്രകാരം, ഈദുൽ ഫിത്തറിന് ഒരാഴ്ച മുമ്പ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും രാജ്യത്തെ മറ്റ് വിപണികളിൽ നിന്നും ഏകദേശം 97,000 വ്യത്യസ്ത ചെമ്മരിയാടുകളെയും ആടുകളെയും ഇറക്കുമതി ചെയ്തിരുന്നു.
Also Read:ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി വിശ്വാസികള്‍ ; ആഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്ന് മൈലാഞ്ചിയിടല്‍
കശ്മീരിലെ ആട്ടിറച്ചി വിപണിയിലേക്കുള്ള വിതരണത്തിന്റെ ഭൂരിഭാഗവും ഡൽഹി, രാജസ്ഥാൻ മാർക്കറ്റുകളിൽ നിന്നാണ്. ഈദ് പെരുന്നാളിന് മുന്നോടിയായി 650 ട്രക്ക് ലോഡ് ആടുകളാണ് കശ്മീരിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവന്ന കണക്ക് ഇറക്കുമതി ചെയ്ത ആടിന്‍റെ കണക്ക് പ്രകാരം മാത്രമാണ്. പ്രാദേശിക ഉത്പാദകരുടെ കണക്ക് ഇതില്‍ പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആട്ടിറച്ചി ഉപഭോഗത്തിന് പുറമെ, ബേക്കറി, മിഠായി ഉത്പന്നങ്ങളുടെ ഉപയോഗവും കശ്മീരിൽ കുതിച്ചുയർന്നു. കശ്മീരിന്‍റെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി 20 കോടി രൂപയുടെ ബേക്കറിയും പലഹാരങ്ങളും വിറ്റഴിച്ചതായാണ് കണക്ക്.