വഡ്‌ഗാം (ഗുജറാത്ത്): മുസ്‌ലിം മതസ്ഥരായ നൂറിലേറെ പേര്‍ റമദാന്‍ വ്രതാനുഷ്‌ഠാനത്തിന്‍റെ ഭാഗമായുള്ള നോമ്പ് തുറന്നത് ക്ഷേത്ര വരാന്തയില്‍. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെയാണ് ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ദൽവാന എന്ന ഗ്രാമം മത സൗഹാര്‍ദത്തിന് വേദിയൊരുക്കിയത്. ദല്‍വാനയിലുള്ള വീർ മഹാരാജ് ക്ഷേത്രത്തിന്‍റെ വരാന്തയിൽ മുസ്ലിം മതസ്ഥരായ നൂറിലധികം പേരാണ് കഴിഞ്ഞ ദിവസം പ്രാർഥിക്കുകയും നോമ്പ് തുറക്കുകയും ചെയ്‌തത്.
നോമ്പ് തുറക്കാന്‍ ക്ഷേത്രം തുറന്നുകൊടുത്തു ; ചേരിതിരിവിന്‍റെ കാലത്തെ ചേര്‍ത്തണയ്ക്കല്‍ - ദൽവാന ക്ഷേത്രം നോമ്പുതുറ
ദല്‍വാനയിലുള്ള വീർ മഹാരാജ് ക്ഷേത്ര വരാന്തയിൽ മുസ്ലിം മതസ്ഥരായ നൂറിലേറെ പേരാണ് പ്രാർഥിക്കുകയും നോമ്പ് തുറക്കുകയും ചെയ്‌തത്
Also read: ഇനി വ്രതശുദ്ധിയുടെ 30 ദിനങ്ങൾ... റമദാൻ മാസത്തിന് തുടക്കം
ക്ഷേത്രത്തിന്‍റെ ചുമതലയുള്ള ദൽവാന ദേവസ്ഥാൻ ട്രസ്റ്റ് ദല്‍വാന പഞ്ചായത്തുമായി ചേര്‍ന്നാണ് നോമ്പുതുറയ്ക്ക് അവസരമൊരുക്കിയത്. ഗ്രാമത്തിൽ മതസമാധാനം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം ഇതാദ്യമായാണ് മുസ്‌ലിങ്ങള്‍ക്കുവേണ്ടി തുറന്നുകൊടുക്കുന്നതെന്ന് പുരോഹിതന്‍ പറഞ്ഞു. 5-6 തരം പഴങ്ങളും ഈന്തപ്പഴവും സര്‍ബത്തുമടക്കമുള്ളവ നോമ്പ് തുറക്കായി ഒരുക്കിയിരുന്നു.