അയോധ്യ :ബുര്‍ഖയും പര്‍ദയും ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും അത് ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ആര്‍.എസ്.എസിന്‍റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രാന്ത് സഞ്ചാലക് അനില്‍ സിംഗ്. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ പര്‍ദ ധരിച്ചെത്തിയ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം അധിക്ഷേപിക്കുന്നത് വാര്‍ത്തകളിലും സാമൂഹ്യ മാധ്യമങ്ങളിലും കണ്ടു. ഇത് തീര്‍ത്തും തെറ്റായ പ്രവണതയാണ്. ബിബി മുഷ്കന്‍ ഖാനുണ്ടായ ദുരനുഭവത്തെ സംഘടന അപലപിച്ചു.
ഏത് വസ്ത്രവും ധരിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. മുസ്ലിങ്ങളെ ശത്രുക്കളായി കാണരുതെന്നും നമ്മുടെ സഹോദരങ്ങളാണ് അവരെന്നും നേരത്തെ തന്നെ ആര്‍ എസ് എസിന്‍റെ സര്‍ സംഘ് ചാലക് മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. ഇക്കാര്യം സിംഗ് വീണ്ടും ഓര്‍മിപ്പിച്ചു.
Also Read: കര്‍ണാടകയില്‍ ഹിജാബ് നിരോധനം തുടരും ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും ഉത്തരവ്
സ്കൂളിലെ വസ്ത്രം സംബന്ധിച്ച നിയമം പാലിക്കാന്‍ വിദ്യാര്‍ഥിയെന്ന നിലയില്‍ മുഷ്കന്‍ ഖാനും തയ്യാറാകണം. എന്നാല്‍ പുറത്തുള്ള ആള്‍ക്കൂട്ടം കുട്ടിയോട് ചെയ്തത് ന്യായീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. 2002ലാണ് എം.ആര്‍.എം എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. ആയോധ്യ രാമക്ഷേത്ര വിധി സമയത്ത് അടക്കം സംഘടന അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് സ്കൂളുകളില്‍ ഹിജാബ് നിരോധനം ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയത്. കാവി ഷാള്‍ ധരിച്ച് കുട്ടികള്‍ എത്തിയതോടെ സംഭവം സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ബുര്‍ഖയും കാവിഷോളും നിരോധിച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ച കോടതി നിരോധനം നീട്ടുകയും സ്കൂളുകള്‍ തുറക്കാനും തല്‍സ്ഥിതി തുടരാനും സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിരുന്നു.