ബുർഹാൻപുർ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്‍റെയും ചിത്രങ്ങള്‍ ഓട്ടോറിക്ഷയിൽ പതിച്ചതിന് ഭീഷണിയെന്ന് മുസ്‌ലിം യുവാവ്. മധ്യപ്രദേശ് ബുർഹാൻപുരിലെ ശിക്കാർപുര സ്വദേശി ഷെയ്ഖ് അക്‌ബറാണ് ആരോപണവുമായി രംഗത്തെത്തിയത്. പ്രദേശത്തെ മുസ്‌ലിം യുവാക്കൾ ഭീഷണിയ്‌ക്ക് പുറമെ തന്നെ മർദിക്കുന്നതായും യുവാവ് ആരോപിച്ചു.
ഓട്ടോറിക്ഷയില്‍ മോദിയുടെ ചിത്രം: മര്‍ദനം ആരോപിച്ച് മുസ്‌ലിം യുവാവ് - ഓട്ടോറിക്ഷയില്‍ മോദിയുടെയും മോഹന്‍ ഭാഗവതിന്‍റെയും ചിത്രം പതിച്ച് മുസ്‌ലിം യുവാവ്
പ്രദേശവാസികളായ മുസ്‌ലിം യുവാക്കളാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്ന് യുവാവ്
ഓട്ടോറിക്ഷയില്‍ മോദിയുടെയും മോഹന്‍ ഭാഗവതിന്‍റെയും ചിത്രം; ഭീഷണിയും മര്‍ദനവും ആരോപിച്ച് മുസ്‌ലിം യുവാവ്
ഓട്ടോറിക്ഷ വാടകയ്‌ക്ക് എടുക്കാനെന്ന വ്യാജേനെ എത്തിയും അമ്മയുടെ കടത്തിന്‍റെ പേരും മറ്റും പറഞ്ഞ് താന്‍ മര്‍ദനത്തിന് ഇരയാകുന്നു. ഗുജറാത്തിൽ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്‌ത മോദിയെയാണ് താന്‍ പിന്തുടരുന്നതെന്ന് അവർ കുടുംബത്തോട് പറഞ്ഞെന്നും അക്‌ബര്‍ ആരോപിക്കുന്നു.
തനിക്ക് സ്വന്തമായി വീടും തൊഴിലും ഇല്ലായിരുന്നു. എന്നാൽ, 2019- 20ൽ പ്രധാനമന്ത്രി ആവാസ് യോജന വഴി വീടും പ്രധാനമന്ത്രി റോസ്‌ഗര്‍ യോജന വഴി 2017 ൽ ഓട്ടോറിക്ഷയും ലഭിച്ചെന്നും അക്‌ബര്‍ അവകാശപ്പെടുന്നു.