ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍റെ 'ആസാദി കാ അമൃത് മഹോത്സവ്' പരിപടിയുടെ ഭാഗമായുള്ള സൂര്യ നമസ്‌കാരത്തെ എതിര്‍ത്ത് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മുസ്‌ലിം വിദ്യാര്‍ഥികളോട് ബോര്‍ഡ് ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി 30,000 സ്‌കൂളുകളിൽ സൂര്യനമസ്‌കാരം നടത്തണമെന്ന് സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി സർക്കുലറിൽ നിർദേശിച്ചിട്ടുണ്ടെന്നും ഇത് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും ഖാലിദ് സൈഫുള്ള റഹ്മാനി പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങൾ വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തതിനാൽ സൂര്യനമസ്‌കാരം ഭരണഘടനാ വിരുദ്ധവും തെറ്റായ ദേശസ്‌നേഹവുമാണ്. അതിനാൽ അത് അടിച്ചേൽപ്പിക്കുന്നത് ഭരണഘടനയുമായി യോജിക്കുന്നതല്ല. ഇക്കാരണത്താല്‍ തന്നെ രാജ്യത്തിന്‍റെ മതേതരത്വം കണക്കിലെടുത്ത് സര്‍ക്കര്‍ സര്‍ക്കുലറില്‍ നിന്നും പിന്മാറണമെന്നും സൈഫുള്ള റഹ്മാനി ആവശ്യപ്പെട്ടു.