ലക്‌നൗ: പാഠപുസ്‌തകത്തില്‍ പ്രവാചകൻ മുഹമ്മദിന്‍റെയും ജിബ്‌രീല്‍ മാലഖയുടെയും കാര്‍ട്ടൂണ്‍. ഇതിനെതിരെ ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്തെത്തി. പുസ്‌തകങ്ങള്‍ ഉടന്‍ നിരോധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. ഐസിഎസ്‌ഇ ബോര്‍ഡിന്‍റെ ഏഴാം ക്ലാസിലെ ചരിത്ര പുസ്‌തകത്തിലാണ് വിവാദ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓരോ മുസ്‌ലിമും പ്രവാചകനെ തന്‍റെ ജീവനേക്കാളും മാതാപിതാക്കളെക്കാളും മക്കളെക്കാളും സ്നേഹിക്കുന്നു. പ്രവാചകന്‍റെ മഹത്വത്തെ ചെറുതായി കുറ്റപ്പെടുത്തുന്നത് പോലും ഒരു മുസ്‌ലിമിന് സഹിക്കാനാകില്ല. പ്രവാചകന്‍റെ സാങ്കൽപ്പിക ചിത്രമോ കാർട്ടൂണോ സൃഷ്‌ടിക്കുന്നത് അപമാനകരമാണെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഖാലിദ് സെയ്‌ഫുല്ല റഹ്‌മാനി പറഞ്ഞു.