ന്യൂഡല്‍ഹി : ഈദ് ആഘോഷങ്ങള്‍ സമാധാനത്തോടെയും സഹോദര്യത്തോടെയും ആഘോഷിക്കണമെന്ന് ഇന്ത്യൻ മുസ്ലിം ഫോർ പ്രോഗ്രസ് ആൻഡ് റിഫോംസ് (ഐ എം പി എ ആർ) വിശ്വാസികളോട് ആവശ്യപ്പെട്ടു. മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങള്‍ ഇല്ലാതെ ആഘോഷങ്ങള്‍ നടത്തണമെന്നതടക്കമുള്ള ചില മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങൾ കൈവശപ്പെടുത്തുന്നതിലൂടെ യാത്രക്കാരുടെ അവകാശങ്ങൾ ഹനിക്കരുത്.
പ്രാര്‍ഥനക്ക് ആളുകള്‍ കൂടിയാല്‍ ഒന്നിലധികം ജമാഅത്തുകൾ നടത്തണം. മസ്ജിദുകളിലെ ഉച്ചഭാഷിണിയെ ചൊല്ലിയുള്ള തർക്കവും ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പൊതു ജനങ്ങള്‍ ശല്യം ഒഴിവാക്കാന്‍ ഉച്ചഭാഷിണികളുടെ ശബ്ദം കുറയ്ക്കണം.