ഷിംല: ഇന്ത്യയിലെ കൂണ്‍ നഗരമേതാണെന്ന് ചോദിച്ചാല്‍ എത്ര പേര്‍ക്കറിയാം... അത് ഹിമാചല്‍ പ്രദേശിലെ സൊളാന്‍ ജില്ലയിലാണെണ്. സൊളാന്‍ ജില്ല കൂണ്‍ നഗരമായതിന് പിന്നിലെ കഥയാണ് ഇനി പറയുന്നത്. ഈ കഥ പറഞ്ഞ് തുടങ്ങുന്നതിന് മുന്‍പ് നാം അറിഞ്ഞിരിക്കേണ്ടത് ഖുംഭ ഗവേഷണ കേന്ദ്രത്തെക്കുറിച്ചാണ്. 1961ലാണ് സൊളാനിലെ ഇന്ത്യന്‍ റിസര്‍ച്ച് സെന്‍റര്‍ കൂണുകളെ കുറിച്ചുള്ള ഗവേഷണം ആരംഭിച്ചത്. തുടര്‍ന്ന് 1983-ല്‍ സൊളാനില്‍ ഖുംഭ ഗവേഷണ കേന്ദ്രം പ്രത്യേകമായി ആരംഭിച്ചു. 1997 സെപ്തംബര്‍ പത്തിന് സൊളാന്‍ ഇന്ത്യയിലെ കൂൺ നഗരം എന്ന വിശേഷണത്തിന് അര്‍ഹമായി. മൂപ്പതോളം വ്യത്യസ്ത ഗണത്തിലുള്ള കൂണുകളാണ് ഈ ഗവേഷണ കേന്ദ്രം ഇതുവരെ വികസിപ്പിച്ചെടുത്തത്.
അര്‍ബുദത്തെ ചെറുക്കുന്ന കൂണുകള്‍, ഇന്ത്യയിലെ കൂൺ നഗരത്തിന്‍റെ കഥ നാല് വര്‍ഷത്തെ കഠിന ശ്രമത്തിന്‍റെ ഫലമായി ഗ്രൈഫോള കൂണിന്‍റെ ഒരു പുതിയ ഗണത്തില്‍ പെട്ട കൂണ്‍ വളര്‍ത്തിയെടുക്കാന്‍ ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസര്‍ച്ച് സെന്‍റര്‍ അഥവാ ഡിഎംആറിലെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിരിക്കുന്നു. അര്‍ബുദം മുതല്‍ പ്രമേഹം വരെയുള്ള വിവിധ രോഗങ്ങള്‍ക്കെതിരെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനുള്ള ഔഷധ ഘടകങ്ങള്‍ ഈ കൂണുകളില്‍ അടങ്ങിയിട്ടുണ്ട് എന്നാണ് ഡിഎംആറിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഗ്രൈഫോള കൂണുകളില്‍ നിരവധി തരത്തിലുള്ള വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച സ്രോതസാണ് ഇത്. ഗ്രൈഫോള കൂണുകള്‍ ഭക്ഷ്യയോഗ്യമാണെന്നും അവ എങ്ങനെയൊക്കെ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കാമെന്നും സതീഷ് ശര്‍മ്മ പറയുന്നു.
ചൈനയിലും ജപ്പാനിലുമൊക്കെ ഈ കൂണുകള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്നുണ്ട്. നിലവില്‍ സൊളാനിലെ ഡിഎംആര്‍ ശാസ്ത്രജ്ഞര്‍ ഒരു പരീക്ഷണശാലയിലാണ് ഗ്രൈഫോള കൂണുകള്‍ വളര്‍ത്തിയിട്ടുള്ളത്. ഈ കൂണുകള്‍ വളര്‍ത്തുന്നതിനുള്ള പരിശീലനം വകുപ്പ് തന്നെ കര്‍ഷകര്‍ക്ക് നല്‍കും. പരിശീലനം നല്‍കി കഴിഞ്ഞാല്‍ കര്‍ഷകര്‍ക്ക് സ്വന്തം കൃഷിയിടത്തില്‍ തന്നെ അവ കൃഷി ചെയ്യാന്‍ കഴിയും.
കാന്‍സര്‍ പ്രതിരോധത്തില്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനമാണ് ഗ്രൈഫോള വിഭാഗത്തില്‍പ്പെടുന്ന കൂണുകള്‍ക്കുള്ളത്. ഗ്രൈഫോള കൂണുകള്‍ പ്രധാനമായും വനങ്ങളിലാണ് കണ്ടു വരുന്നത്. ഖുംഭ ഗവേഷണ കേന്ദ്രം ഇതുവരെയായി ഈ ഇനത്തില്‍പെട്ട 10 മുതല്‍ 15 തരത്തിലുള്ള കൂണ്‍ ഗണങ്ങള്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും എന്നതിന് പുറമെ നാഡീ വ്യവസ്ഥയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും അവ ഉപയോഗിച്ചു വരുന്നു.
വിപണിയില്‍ കര്‍ഷകര്‍ക്ക് നല്ല വില കിട്ടുവാന്‍ സാധ്യതയുള്ള ഒരു ഇനം കൂണാണിത്. അതിനാല്‍ ഈ കൂണിന്‍റെ കൃഷി നിരവധി കര്‍ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഗവേഷണ കേന്ദ്രം. വന്‍ തോതില്‍ ഈ കൂണുകള്‍ മരുന്ന് നിര്‍മ്മാണ കമ്പനികളും വാങ്ങി തുടങ്ങിയിട്ടുണ്ട്. റാബി, ഖരീഫ് വിളകളില്‍ സാധാരണയായി ഉണ്ടാകുന്ന വലിയ നഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂണ്‍ കൃഷി കര്‍ഷകര്‍ക്ക് നല്ല ലാഭകരമായ കൃഷിയാണ്. അതോടൊപ്പം രാജ്യത്തെ മരുന്ന് നിര്‍മ്മാണ മേഖലക്ക് ഉതകുന്ന 10 മുതല്‍ 15 വരെ തരത്തിലുള്ള വിവിധ കൂണുകളുമായി ഖുംഭ ഗവേഷണ കേന്ദ്രം ഇപ്പോള്‍ തന്നെ രംഗത്തുണ്ട്.