ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ മെഡൽ പ്രതീക്ഷയുമായി മലയാളി താരങ്ങളായ മുരളി ശ്രീശങ്കറും ജിൻസൺ ജോൺസണും. പുരുഷൻമാരുടെ ലോങ് ജമ്പിലാണ് മലയാളി താരം മുരളി ശ്രീശങ്കർ ഫൈനലിൽ പ്രവേശിച്ചത്. കോമൺവെൽത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവായ ശ്രീശങ്കര്‍ യോഗ്യത മത്സരത്തിലെ ആദ്യ ശ്രമത്തിൽ 7.97 മീറ്റർ ദൂരം താണ്ടിയാണ് ഫൈനലിന് യോഗ്യത നേടിയത് (Murali Sreeshankar through to long jump final in Asian Games). ഫൈനലിന് നേരിട്ട് യോഗ്യത നേടുന്നതിനായുള്ള 7.90 മീറ്റർ ചാടാനായത് താരത്തിന് ആത്മവിശ്വാസം നൽകും.
Murali Sreeshankar Entered To Long Jump Final | മെഡല്‍ പ്രതീക്ഷയുമായി ശ്രീശങ്കറും ജിൻസൺ ജോൺസണും ഫൈനലിൽ - Murali Sreeshankar long jump final
Murali Sreeshankar makes his way to the final യോഗ്യത മത്സരത്തിന്‍റെ ആദ്യ ശ്രമത്തിൽ തന്നെ 7.97 മീറ്റർ ചാടിയ ശ്രീശങ്കർ നേരിട്ട് ഫൈനലിന് യോഗ്യത നേടുകയായിരുന്നു. നാളെ വൈകിട്ടാണ് ഫൈനൽ മത്സരം
Published : Sep 30, 2023, 10:07 AM IST
ഇതേ വിഭാഗത്തിൽ 7.67 മീറ്റർ പിന്നിട്ട ജെസ്വിൻ ആൽഡ്രിനും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. നേരിട്ട് യോഗ്യത നേടാനായില്ലെങ്കിലും ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായതാണ് ജെസ്വിൻ ഗുണം ചെയ്‌തത്. ആദ്യ രണ്ട് ശ്രമങ്ങളും ഫൗളായ ശേഷം അവസാന ശ്രമത്തിലാണ് ഗ്രൂപ്പിൽ രണ്ടാമതെത്തിയത്. നാളെ വൈകിട്ട് 4.40നാണ് ഫൈനൽ മത്സരം.
പുരുഷ വിഭാഗം 1500 മീറ്റർ ഓട്ടമത്സരത്തിലാണ് കേരളത്തിന്‍റെ മറ്റൊരു പ്രതീക്ഷ. മലയാളി താരം ജിൻസൺ ജോൺസൺ ഫൈനൽ മത്സരത്തിന് യോഗ്യത നേടി. യോഗ്യത മത്സരത്തിൽ മൂന്ന് മിനിട്ടും 56 സെക്കൻഡും കൊണ്ടാണ് ജിൻസൺ ഓടിയെത്തിയത്. ഇതേ വിഭാഗത്തിൽ അജയ് കുമാർ സരോജും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.