കേരളം

kerala

ETV Bharat / bharat

പണഹുങ്ക് 'ഭരിക്കുന്ന' തെരഞ്ഞെടുപ്പുകള്‍ ; മുനുഗോഡ് അടക്കം പാഠങ്ങള്‍

തെലങ്കാനയിലെ മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന്‍റെയും ഫലത്തിന്‍റെയും പശ്ചാത്തലത്തില്‍ ഈ നാട് ദിനപത്രം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍

Eenadu  Eenadu Editorial  Munugode Bypoll  election  Election system  What kind of elections are these  എന്ത് തരം തെരഞ്ഞെടുപ്പുകളാണ് ഇവ  തെലങ്കാന  മുനുഗോഡ്  തെരഞ്ഞെടുപ്പ്  രാഷ്‌ട്രീയ  പാര്‍ട്ടി
എല്ലാ വോട്ടും ജനാധിപത്യത്തിലേക്കോ?; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വായിക്കുമ്പോള്‍

By

Published : Nov 7, 2022, 10:16 PM IST

തെലുഗുദേശം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച മുനുഗോഡ് ഉപതെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ നാളുകളില്‍ വലിയ രീതിയിലുള്ള പ്രഹസനങ്ങള്‍ പ്രകടമായിരുന്നു. ഈ തെരഞ്ഞെടുപ്പും നമ്മളെ ഓര്‍മപ്പെടുത്തുന്ന ഒന്നുണ്ട്, തെരഞ്ഞെടുപ്പ് പ്രക്രിയ പണത്തിന്‍റെയും കായിക ശക്തിയുടേതുമായി മാറിയെന്ന്. ഒരു വോട്ടിന് ഒരു രൂപ എന്നതില്‍ നിന്ന് മാറി വോട്ടിന് 5000 രൂപ എന്നതിലേക്ക് നിലവിലെ സാഹചര്യം മാറിയിരിക്കുന്നു. ജയിക്കാന്‍ ഏതുതരം രീതിയും അവലംബിക്കാമെന്ന തലത്തിലേക്ക് രാഷ്‌ട്രീയ നേതാക്കള്‍ എത്തിയിരിക്കുന്നു. മാത്രമല്ല, രാഷ്‌ട്രീയ മേലാളന്മാര്‍ ചെയ്‌തുകൂട്ടുന്ന തെരഞ്ഞെടുപ്പ് നിയമലംഘനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശബ്ദ കാഴ്‌ചക്കാരാവുന്നു.

കമ്മിഷന്‍ നിശ്ചയിച്ച പരമാവധി തെരഞ്ഞെടുപ്പ് തുകകൊണ്ട് ഒരു ദിവസത്തെ കാര്യങ്ങള്‍ പോലും മുന്നോട്ടുപോവില്ലെന്ന് മുമ്പ് ഒരു എംപി പറഞ്ഞിരുന്നു. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി രാജ്യത്തൊട്ടാകെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചെലവഴിച്ച തുക 35,000 കോടി രൂപയാണെന്നും, 2019 ലെ അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടികള്‍ ചെലവഴിച്ചത് 60,000 കോടി രൂപയ്ക്ക് അടുത്തുമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അസംബ്ലി തെരഞ്ഞെടുപ്പ് വേളയില്‍ കള്ളപ്പണത്തിന്‍റെ തടസ്സമില്ലാത്ത ഒഴുക്ക് ഒരു കീഴ്‌വഴക്കമായി മാറിയിരിക്കുന്നു.

ഇന്ത്യ ഒരു സാര്‍വത്രിക പൗരത്വ വ്യവസ്ഥയാണെന്നും അതിന്‍റെ പൂര്‍ണത തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രമല്ല വോട്ടര്‍മാരും സംരക്ഷിക്കപ്പെടുന്നയിടത്താണെന്നും വളരെ മുമ്പ് ജസ്‌റ്റിസ് ചഗ്ല പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാലമത്രയും രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചെയ്‌തതെന്താണ്?. വോട്ടര്‍മാരെ താണുവണങ്ങിയും മോഹിപ്പിച്ചും പ്രലോഭിപ്പിച്ചും പണം വാഗ്‌ദാനം ചെയ്‌ത് അവര്‍ വോട്ട് നേടുന്നു. തെരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കും. ഒടുവില്‍ ചെലവായ പണം അഴിമതികളിലൂടെ തിരിച്ചുപിടിക്കും.

തെരഞ്ഞെടുപ്പില്‍ നേതാക്കളെ മത്സരിപ്പിക്കാനുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ മാനദണ്ഡം പണത്തിന്‍റെ ഹുങ്കും ക്രിമിനല്‍ ട്രാക്ക് റെക്കോര്‍ഡുമായി മാറി. മതവും ജാതിയും പറഞ്ഞുള്ള ഭിന്നിപ്പിന്‍റെ രാഷ്‌ട്രീയം പ്രയോഗിച്ചും ഇവര്‍ വോട്ടുകള്‍ ആകര്‍ഷിച്ചു. അധികാര ദുര്‍വിനിയോഗത്തിലൂടെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ എന്ന ഭരണഘടനയുടെ മൗലിക തത്വവും രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമാശയാക്കി മാറ്റി. നിയമം ഒന്നുകൂടി ബലപ്പെട്ടാല്‍ മാത്രമേ സുശക്തവും പരമാധികാരവുമുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ സാധ്യമാവുകയുള്ളൂ. തെരഞ്ഞെടുപ്പ് പ്രക്രിയ പുനരാവിഷ്‌കരിക്കുന്ന വിവിധ കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ ജനാധിപത്യത്തെ പുറകോട്ടടിപ്പിക്കുന്നു. അതായത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ നേടിയ വോട്ട് ശതമാനവും നേടിയ സീറ്റുകളും പരിഗണിച്ചുള്ള ആനുപാതിക പ്രാതിനിധ്യമുള്ളവരുടെ നിര്‍ദേശമാണ് പ്രാവര്‍ത്തികമാവുക.

സാമാജികര്‍ പെട്ടെന്ന് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അദ്ദേഹത്തിന് സംഘടനാ അംഗത്വം നഷ്‌ടപ്പെടും. എന്നാല്‍ ഇതുകൂടാതെ അയാളെ അയോഗ്യനായി പ്രഖ്യാപിക്കുകയും തുടര്‍ന്നുള്ള അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും വേണം. എന്നാല്‍ മാത്രമേ കൂറുമാറ്റ നിരോധന നിയമം നടപ്പിലാവുകയുള്ളൂ. അതുകൊണ്ടുതന്നെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റുനല്‍കുമ്പോള്‍ സ്വാര്‍ഥ ലാഭം പരിഗണിക്കാതെ രാജ്യതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് പ്രാധാന്യം നല്‍കണം.

രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമൂഹത്തില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന വികസനങ്ങളെ കുറിച്ച് അവരുടെ പ്രകടന പത്രികകളില്‍ വിളംബരം ചെയ്യാറുണ്ട്. പാര്‍ട്ടികള്‍ പറയാറുള്ള ഇത്തരം വലിയ പ്രതിജ്ഞകള്‍ ഭരണത്തിലെത്തിയാല്‍ മറക്കും. ഇത്തരക്കാരെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുത്. ഇത്തരം ക്രിയാത്‌മകമായ മാറ്റങ്ങളിലൂടെ നമുക്ക് ജനാധിപത്യ രാജ്യത്തെ ഊട്ടിയുറപ്പിക്കാം.

(ഈനാട് ദിനപത്രം 07-11-2022 ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം)

ABOUT THE AUTHOR

...view details