കേരളം

kerala

ETV Bharat / bharat

അപകീര്‍ത്തി പരാമര്‍ശം ; മുൻമുൻ ദത്തയ്ക്ക് മുൻകൂർ ജാമ്യം - താരക് മേത്ത താരം മുൻമുൻ ദത്ത

അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ഹൻസിക്ക് പുറമെ ഉത്തർ പ്രദേശ്, മഹാരാഷ്‌ട്ര, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു

TV serial Tarak Mehta Ka Ooltah Chasmah  Chandigarh  highcourt  Munmun Dutta alias Babita  Punjab and Haryana High Court  മുൻമുൻ ദത്ത  താരക് മേത്ത താരം മുൻമുൻ ദത്ത  പഞ്ചാബ് ഹരിയാന ഹൈക്കോടതി
മുൻമുൻ ദത്തയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

By

Published : Feb 4, 2022, 5:31 PM IST

ചണ്ഡിഗഡ് :താരക് മേത്ത സീരിയൽ താരം ബബിത എന്ന മുൻമുൻ ദത്തയ്ക്ക് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയില്‍ നിന്ന് മുൻകൂർ ജാമ്യം. ഹരിയാനയിലെ ഹൻസിയിൽ എസ്‌സി/എസ്‌ടി ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒരു സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ഹൻസിക്ക് പുറമെ ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും മുൻമുൻ ദത്തയുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു.

ഹൻസിയിൽ രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷണം നടത്താമെന്നും മറ്റ് സംസ്ഥാനങ്ങളിലെ കേസുകൾ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ദത്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി തള്ളി. തുടർന്ന് ദത്ത അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയെ സമീപിച്ചു.

Also Read: 'സിപിഐയെ ബോധ്യപ്പെടുത്തും' ; ലോകായുക്ത നിയമഭേദഗതിയുമായി സിപിഎം മുന്നോട്ട്

എന്നാൽ ജനുവരി 18ന് മുൻകൂർ ജാമ്യാപേക്ഷ പിൻവലിക്കാനും സംഭവം നടന്നത് ഹിസാർ കോടതിയുടെ പരിധിയിലായതിനാൽ അവിടുത്തെ കോടതിയിൽ നിന്ന് ഇളവ് തേടാനും പഞ്ചാബ്- ഹരിയാന ഹൈക്കോടതി ദത്തയോട് നിർദേശിച്ചു. ഹൈക്കോടതി നിർദേശപ്രകാരം ഹിസാർ കോടതിയെ സമീപിച്ചുവെങ്കിലും കോടതി ജാമ്യാപേക്ഷ നിരസിക്കുകയാണുണ്ടായത്. തുടർന്ന് വീണ്ടും ദത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് നടി എസ്‌സി/എസ്‌ടി വിഭാഗത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. തുടർന്ന് എസ്‌സി/എസ്‌ടി സമൂഹം ദത്തയുടെ പരാമർശങ്ങൾക്കെതിരെ രംഗത്ത് വരികയും പരാതികള്‍ നല്‍കുകയുമായിരുന്നു.

എന്നാൽ ദത്തയുടെ വാക്കുകൾ ബംഗാളിൽ പൊതുവേ ഉപയോഗിക്കാറുള്ളതാണെന്നും അതിന് ഒരു ജാതിയുമായും സമുദായവുമായും ബന്ധമില്ലെന്നുമാണ് അഭിഭാഷകന്‍റെ വാദം.

ABOUT THE AUTHOR

...view details