ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ പേരില്‍ നാട്ടുകാര്‍ പണികഴിപ്പിച്ച ക്ഷേത്രം പൊളിച്ച് മാറ്റി മുനിസിപ്പല്‍ അധികൃതര്‍. ശനിയാഴ്‌ചയാണ് സംഭവം. ഹരിയാനയിലെ നര്‍നോള്‍ ജില്ലയിലാണ് ക്ഷേത്രമുള്ളത്.
മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ പേരിലുള്ള ക്ഷേത്രം പൊളിച്ച് മാറ്റി അധികൃതര്‍ - Haryana cm
ഹരിയാന മുഖ്യമന്ത്രിയുടെ പേരില്‍ നാട്ടുകാര്‍ പണികഴിപ്പിച്ച ക്ഷേത്രമാണ് പൊളിച്ച് മാറ്റിയത്.
മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ പേരിലുള്ള ക്ഷേത്രം പൊളിച്ച് മാറ്റി അധികൃതര്‍
ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന മുഖ്യമന്ത്രിയുടെ ചിത്രം പിടിച്ചെടുത്തതായും മുനിസിപ്പൽ കൗൺസിൽ ഉദ്യോഗസ്ഥൻ അഭയ് യാദവ് പറഞ്ഞു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ഹര്‍ജി നിലനില്‍ക്കുന്ന തര്‍ക്ക ഭൂമിയിലാണ് നാട്ടുകാര്‍ ഈ ക്ഷേത്രം പണിതിരിക്കുന്നത്. രാവിലെയും വൈകുന്നേരവും മുഖ്യമന്ത്രിയുടെ ചിത്രത്തിന് നാട്ടുകാര്‍ പൂജ ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: മുംബൈയില്‍ ലിഫ്റ്റ് തകര്‍ന്ന് അഞ്ച് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു