കേരളം

kerala

ETV Bharat / bharat

യുപിയിൽ വീണ്ടും പേര് മാറ്റം : അലിഗഡിനെ ഹരിഗഡായി പുനർനാമകരണം ചെയ്യാനുള്ള നിർദേശം പാസാക്കി മുൻസിപ്പൽ കോർപറേഷന്‍ - അലിഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

Renaming Of Aligarh As Harigarh : അലിഗഡിനെ ഹരിഗർ എന്ന് പുനർനാമകരണം ചെയ്യാൻ സഞ്‌ജയ് പണ്ഡിറ്റ് നൽകിയ നിർദേശം അലിഗഡ് മുൻസിപ്പൽ കോർപറേഷന്‍ പാസാക്കി

aligarh  harigarh  rename aligarh as harigarh  aligarh municipal corporation  renamed cities In up  അലിഗഡ്  ഹരിഗഡ്  അലിഗഡിന്‍റെ പുനർനാമകരണം  അലിഗഡ് മുൻസിപ്പൽ കോർപ്പറേഷൻ  പുനർനാമകരണം
Renaming Of Aligarh As Harigarh

By ETV Bharat Kerala Team

Published : Nov 7, 2023, 10:48 PM IST

അലിഗഡ് : അലിഗഡിനെ (aligarh) ഹരിഗഡ് എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശം പാസാക്കി മുൻസിപ്പൽ കോർപറേഷൻ (Aligarh Municipal Corporation). ബിജെപിയുടെ മുൻസിപ്പൽ കൗൺസിലർ സഞ്‌ജയ് പണ്ഡിറ്റാണ് അലിഗഡിന്‍റെ പേര് മാറ്റാനുള്ള നിർദേശം ബോർഡ് യോഗത്തിൽ അവതരിപ്പിച്ചത്. 2021 ഓഗസ്‌റ്റിൽ ഈ നിർദേശം ജില്ല പഞ്ചായത്ത് ഏകകണ്‌ഠമായി പാസാക്കിയിരുന്നു.

നിലവിൽ നഗരവികസന വകുപ്പിന്‍റെ അനുമതിക്കായി ഈ നിർദേശം സമർപ്പിച്ചിരിക്കുകയാണ്. വകുപ്പ് അനുമതി ലഭിച്ചാൽ ഉടൻ തന്നെ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച് ഗസറ്റ് വിജ്‌ഞാപനം പുറപ്പെടുവിക്കും. 2017 ൽ ഭരണത്തിലെത്തിയ യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിലെ പല നഗരങ്ങളുടേയും റെയിൽവേ സ്‌റ്റേഷനുകളുടേയും പേരുകൾ ഇതിനകം മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് യുപിയിലെ പ്രശസ്‌ത നഗരമായ അലിഗഡിന്‍റെ പേരും മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.

എന്നാൽ ആദ്യ ഘട്ടം മാത്രമാണ് ഇപ്പോൾ കഴിഞ്ഞത്. സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ ജില്ലയുടെ പേര് മാറ്റാനാവുകയുള്ളൂ. മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ ഒരു നഗരത്തിന്‍റെ പേര് മാറ്റണമെങ്കിൽ ആ നിർദേശം കോർപറേഷൻ പാസാക്കിയ ശേഷം നഗരവികസന ഡയറക്‌ടറേറ്റിലേക്ക് സമർപ്പിക്കണമെന്ന് ഉത്തർപ്രദേശ് നഗരവികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി റിതു സുഹാസ് പറഞ്ഞു. നഗരത്തിന്‍റെ ചരിത്രപരമായ പ്രാധാന്യവും പൊതുജനവികാരവും കണക്കിലെടുത്താണ് ഇത് സർക്കാർ പരിഗണിക്കുക.

പേര് മാറിയ നഗരങ്ങൾ :നഗരത്തിന്‍റെ പേര് മാറ്റുകയാണെങ്കിൽ അവിടെയുള്ള റെയിൽവേ സ്‌റ്റേഷൻ, ബസ്‌ സ്‌റ്റോപ്പ് തുടങ്ങി പലയിടങ്ങളിലും ആ വ്യത്യാസം കൊണ്ടുവരേണ്ടതായി വരും. മുൻപ് യോഗി സർക്കാർ അലഹബാദിനെ പ്രയാഗ്‌രാജെന്നും ഫൈസാബാദിനെ അയോധ്യ എന്നും പുനർനാമകരണം ചെയ്‌തിരുന്നു. മുഗൾസറായ് റെയിൽവേ സ്റ്റേഷൻ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് സ്റ്റേഷനായും ഗൊരഖ്‌പൂരിലെ ഉർദു ബസാറിനെ ഹിന്ദി ബസാറായും ഹുമയൂണ്‍പൂർ, ഹനുമാൻ നഗറായും മീന ബസാർ മായ ബസാറായും അലിപൂർ ആര്യ നഗറായും സർക്കാർ മാറ്റി (Renamed Cities In Uttar Pradesh).

ഝാൻസി റെയിൽവേ സ്റ്റേഷന്‍റെ പേര് വീരാംഗന ലക്ഷ്‌മിഭായി സ്റ്റേഷനെന്നും ബനാറസ് റെയിൽവേ സ്റ്റേഷന്‍റെ പേര് കാശി റെയിൽവേ സ്റ്റേഷനെന്നും പുനർനാമകരണം ചെയ്‌തു. സ്വാമി ഹരിദാസിന്‍റെ ജന്മസ്ഥലമായതിനാലാണ് ഹരിഗർ എന്ന് പുനർനാമകരണം ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details