ന്യൂഡല്‍ഹി :ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനടുത്തുള്ള നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ 27 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 40 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
അപകടസ്ഥലത്ത് നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. കെട്ടിടത്തിന് ഒരു സ്റ്റെയര്‍കേസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ പലര്‍ക്കും കെട്ടിടത്തിന് പുറത്തുകടക്കാന്‍ സാധിച്ചില്ലെന്ന് ഡല്‍ഹി അഗ്‌നിരക്ഷ സേന ഡിവിഷണല്‍ ഓഫിസര്‍ സദ്‌പാല്‍ ഭരദ്വാജ് പറഞ്ഞു. കെട്ടിടത്തിന് ഫയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ എന്‍ഒസി(നൊ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.