ന്യൂഡൽഹി :ഡല്‍ഹിയിലെ മുണ്ട്കയിൽ 27 പേരുടെ മരണത്തിനിടയാക്കിയ വൻ തീപിടിത്തിന് പിന്നാലെ ഒളിവിലായിരുന്ന കെട്ടിട ഉടമ പിടിയിൽ. കെട്ടിടത്തിന്‍റെ ഉടമ മനീഷ് ലക്രയാണ് സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം അറസ്റ്റിലായത്. വെള്ളിയാഴ്‌ചയാണ് ഡൽഹിയിലെ മുണ്ട്‌ക മെട്രോ സ്‌റ്റേഷനുസമീപമുള്ള 3 നില കെട്ടിടത്തിന് തീപിടിച്ചത്.
സിസിടിവി ക്യാമറകളുടെയും റൗട്ടർ നിർമാണ കമ്പനിയുടെയും ഓഫിസായ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയുടെ കാരണം ഇനിയും വ്യക്തമല്ല. സംഭവത്തിൽ 21 സ്‌ത്രീകളടക്കം 27 പേരാണ് മരിച്ചത്.