മുംബൈ: കൊവിഡ് കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് മുംബൈയിലെ തിരക്കേറിയ പ്രദേശങ്ങളില്‍ ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അവയെ കണക്കിലെടുക്കാതെ ജനങ്ങള്‍. ബൈക്കുല്ല പച്ചക്കറി മാര്‍ക്കറ്റില്‍ ഇന്നലെയും പതിവുപോലെ ജനം തടിച്ചുകൂടി.
ആളൊഴിയാതെ ബൈക്കുല്ല മാര്‍ക്കറ്റ്; ലോക്ക് ഡൗണിന് വിലയില്ല - COVID-19 lockdown guidelines mumbai
പൊതുസ്ഥലങ്ങളിൽ ആളുകളെ നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ ദിവസം മുംബൈ പൊലീസ് പുതിയ കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
സ്വകാര്യ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടാനും സർക്കാർ സ്ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കണമെന്നുമാണ് പൊലീസ് നിർദേശം. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് ബൈക്കുല്ല പച്ചക്കറി മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിച്ചത്. പുതിയ നിയന്ത്രണങ്ങള്‍ ഇന്നലെ മുതലാണ് നിലവില്‍ വന്നത്. ആദ്യദിവസം തന്നെ പതിവു പോലെ ജനം മാര്‍ക്കറ്റില്‍ എത്തി. ഇത് നിയന്ത്രിക്കാൻ പൊലീസിനുമായില്ല.
വിവാഹ ചടങ്ങുകളിൽ 50 പേർക്കും മരണചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാനാണ് അനുമതിയുള്ളത്. റെസ്‌റ്റോറന്‍റുകൾ, ബാറുകൾ, ആരാധനാലയങ്ങൾ, സിനിമാ തിയേറ്ററുകൾ, വിദ്യഭ്യാസ കേന്ദ്രങ്ങൾ എന്നിവ അടച്ചിടാനും നിർദേശമുണ്ട്.