മുംബൈ:ജനംകൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. ലോക്കല്‍ ട്രെയിനുകള്‍ സജീവമായി ഓടണമെങ്കില്‍ അത് അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ അഭ്യര്‍ഥന.
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന : മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
നിലവിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം 25,000നും 30,000നും ഇടയിലാണ്
കൊവിഡ് കേസുകൾ നിയന്ത്രിക്കാനാകാതെ മുംബൈ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, കൈകൾ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ കൃത്യമായി പാലിച്ചാല്‍ ട്രെയിൻ സർവീസുകൾ നിർത്തേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം 25,000നും 30,000നും ഇടയിലാണ്. മഹാരാഷ്‌ട്രയിൽ 28,699 പുതിയ കൊവിഡ് കേസുകളും 132 മരണവുമാണ് ചൊവ്വാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 25,33,026 ആയി ഉയർന്നു. ആകെ മരണസംഖ്യ 53,589 ആണ്.