മുംബൈ : കൈക്കൂലി കേസില്‍ വനിത പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ അറസ്റ്റില്‍. മുംബൈ മേഘ്‌വാടി പൊലീസ് ഡിവിഷനിലെ എസിപി സുജാത പട്ടീലാണ് മഹാരാഷ്ട്ര ആന്‍റി കറപ്ഷൻ ബ്യൂറോയുടെ പിടിയിലായത്.
Also read:ഫോൺ - ഡാറ്റ ചോർച്ച കേസ്: സി.ബി.ഐ ഡയറക്‌ടറെ മൊഴിയെടുക്കാന്‍ വിളിച്ച് മുംബൈ പൊലീസ്
വെള്ളിയാഴ്‌ചയായിരുന്നു സംഭവം. തന്‍റെ കടയുമായി ബന്ധപ്പെട്ട് ചിലർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോഗേശ്വരി പൊലീസിൽ പരാതിയുമായി എത്തിയ വ്യക്തിയിൽ നിന്നാണ് ഇവർ 40,000 രൂപയോളം കൈക്കൂലി വാങ്ങിയത്.
വെള്ളിയാഴ്‌ച രാത്രി അറസ്റ്റുചെയ്‌ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍വിട്ടു.