ഭോപ്പാൽ:ഹിരാനന്ദാനി ഹെറിറ്റേജ് സൊസൈറ്റി തട്ടിപ്പ് കേസിൽ ഒരാൾ കൂടി പിടിയിൽ. നഴ്‌സിങ് വിദ്യാർഥി മുഹമ്മദ് കരീം (19)ആണ് മധ്യപ്രദേശിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നാല് പേരെ മുംബൈ പൊലീസ് പിടികൂടിയിരുന്നു. മുഹമ്മദ് കരീമിനെ എൽടിടി-പട്‌ന ട്രെയിനിൽ നിന്നാണ് പിടികൂടിയത്. ബിഹാറിലെ കതിഹാർ സ്വദേശിയാണ് പിടിയിലായ യുവാവ്.
സ്വകാര്യ ആശുപത്രിയുടെ പേരിൽ വ്യാജ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു എന്നതാണ് കേസ്. വ്യാജ വാക്‌സിനേഷൻ ക്യാമ്പിൽ രണ്ടായിരത്തിലധികം പേർ കബളിപ്പിക്കപ്പെട്ടതായാണ് വിവരം.
ബിഎംസി അനുമതിയില്ലാതെ വാക്‌സിനേഷൻ ക്യാമ്പ്
ഹിരാനന്ദാനി ഹെറിറ്റേജ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ വാക്‌സിനേഷൻ ഡ്രൈവ് നടത്താൻ തീരുമാനിക്കുകയും ഒരു പ്രശസ്‌ത ആശുപത്രിയെ സമീപിക്കുകയും ചെയ്തു. ഈ വാക്‌സിനേഷൻ ക്യാമ്പിന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ്റെ (ബിഎംസി) അനുമതിയില്ല. വാക്‌സിനേഷൻ ക്യാംപ് നടത്തുന്നതിന് വിശദമായ മാർഗനിർദേശങ്ങൾ ബിഎംസിക്ക് ഉണ്ട്.
Also read: പട്യാല സ്പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ മിൽഖ സിങ് ചെയർ പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്
ഈ സാഹചര്യത്തിൽ ചില അംഗങ്ങൾക്ക് വൈദ്യസഹായം ആവശ്യമുണ്ടെങ്കിൽ യോഗ്യരായ ഒരു ഡോക്‌ടറും ക്യാമ്പിൽ പങ്കെടുക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ അത് സംഭവിച്ചില്ല. ക്യാമ്പിൽ ഓരോ അംഗവും വാക്‌സിനായി 1,260 രൂപ നൽകിയതായാണ് വിവരം. ആകെ 4.56 ലക്ഷം രൂപ ക്യാമ്പ് സംഘാടകർക്ക് ഹിരാനന്ദാനി ഹെറിറ്റേജ് സൊസൈറ്റി നൽകുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.