കേരളം

kerala

ETV Bharat / bharat

ബാന്ദ്ര-വർളി കടൽപ്പാലത്തില്‍ സാഹസിക അഭ്യാസം; രണ്ട് റഷ്യന്‍ പൗരന്മാര്‍ അറസ്റ്റില്‍ - crime news

റഷ്യന്‍ പൗരന്മാരായ മാക്‌സിം ഷെര്‍ബകോവ്, വസ്‌ലി കോലെസെനിക്കോവ് എന്നിവരാണ് അറസ്റ്റിലായത്. പാലത്തിന്‍റെ പുള്ളറിലേക്ക് ഇവരിലൊരാള്‍ കയറാന്‍ ശ്രമിക്കുകയും കൂടെയുള്ളയാള്‍ ഫോട്ടോയെടുക്കുകയും ചെയ്യുകയായിരുന്നു.

മുംബൈ  ബാന്ദ്ര-വർളി കടൽപ്പാലം  ബാന്ദ്ര-വർളി കടൽപ്പാലം  ബാന്ദ്ര-വർളി കടൽപ്പാലത്തില്‍ സാഹസിക അഭ്യാസം  രണ്ട് റഷ്യന്‍ പൗരന്മാര്‍ അറസ്റ്റില്‍  Bandra-Worli Sea Link  two arrested for performing stunts at Bandra-Worli Sea Link  Mumbai  Mumbai crime news  crime news  crime laetst news
ബാന്ദ്ര-വർളി കടൽപ്പാലത്തില്‍ സാഹസിക അഭ്യാസം; രണ്ട് റഷ്യന്‍ പൗരന്മാര്‍ അറസ്റ്റില്‍

By

Published : Apr 10, 2021, 11:58 AM IST

മുംബൈ:ബാന്ദ്ര-വർളി കടൽപ്പാലത്തില്‍ സാഹസിക അഭ്യാസം നടത്തിയ രണ്ട് റഷ്യന്‍ പൗരന്മാര്‍ അറസ്റ്റില്‍. വെള്ളിയാഴ്‌ച വൈകുന്നേരമാണ് റഷ്യന്‍ പൗരന്മാരായ മാക്‌സിം ഷെര്‍ബകോവ് (24), വസ്‌ലി കോലെസെനിക്കോവ് (30) എന്നിവരാണ് അറസ്റ്റിലായത്.

ബാന്ദ്രയില്‍ നിന്നും ടാക്‌സിയിലാണ് ഇരുവരും കടല്‍പ്പാലത്തിലെത്തിയത്. പാലത്തിലൂടെ കുറച്ച് ദൂരം നടന്ന ഇരുവരും ഇത്തരമൊരു സാഹസത്തിന് മുതിരുകയായിരുന്നു. തുടര്‍ന്ന് മാക്‌സിം പാലത്തിന്‍റെ പുള്ളറിലേക്ക് കയറാനായി സ്റ്റീല്‍ പൈപ്പുകളില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. അതേ സമയം കൂട്ടുകാരന്‍ ഇയാളുടെ ഫോട്ടോയും വീഡിയോയും പകര്‍ത്തുകയും ചെയ്‌തു. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ സീ ലിങ്ക് മാനേജ്‌മെന്‍റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 7500 രൂപ ജാമ്യത്തില്‍ വിട്ടയച്ചു.

സര്‍ക്കറില്‍ സാഹസിക അഭ്യാസ പ്രകടനം നടത്തുന്ന ഇരുവരും തങ്ങളുടെ അഭ്യാസ പ്രകടനങ്ങളില്‍ പതിവായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നുവെന്ന് സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അനില്‍ കോലി പറഞ്ഞു. മുംബൈ പൊലീസിന്‍റെ ആന്‍റി ടെറര്‍ സെല്ലും ഇവരെ ചോദ്യം ചെയ്‌തെങ്കിലും സംശയാസ്‌പദമായ വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ലെന്നും അനില്‍ കോലി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details