മുംബൈ: മഹാരാഷ്‌ട്രയിൽ മുംബൈ - പൂനെ എക്‌സ്‌പ്രസ് വേയിൽ ട്രക്കിന് പിന്നിൽ കാറിടിച്ച് അഞ്ച് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച അർദ്ധരാത്രി റായ്‌ഗഡ് ജില്ലയിലെ ഖോപോളിക്ക് സമീപമാണ് അപകടം നടന്നത്.
മുംബൈ-പൂനെ എക്‌സ്‌പ്രസ് വേയിൽ ട്രക്കിന് പുറകിൽ കാറിടിച്ച് അഞ്ച് മരണം, നാല് പേർക്ക് പരിക്ക് - കാറപകടം
മുംബൈയിലേക്ക് പോകുകയായിരുന്ന കാർ ട്രക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒൻപത് യാത്രക്കാരിൽ അഞ്ച് പേർക്കാണ് ജീവൻ നഷ്‌ടമായത്
മുംബൈ-പൂനെ എക്‌സ്‌പ്രസ് വേയിൽ ട്രക്കിന് പുറകിൽ കാറിടിച്ച് അപകടം: അഞ്ച് മരണം നാല് പേർക്ക് പരിക്ക്
മുംബൈയിലേക്ക് പോകുകയായിരുന്ന കാർ ട്രക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒൻപത് യാത്രക്കാരിൽ അഞ്ച് പേർക്കാണ് ജീവൻ നഷ്‌ടമായത്. മരിച്ച അഞ്ച് പേരും പുരുഷന്മാരാണ്.
കാറിന്‍റെ നിയന്ത്രണം നഷ്‌ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.