മുംബൈ: സൗജന്യ ഭക്ഷണം നൽകാൻ വിസമ്മതിച്ചതിന് നഗരത്തിലെ ഒരു ബാറിലെ കാഷ്യറെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത അസിസ്റ്റന്‍റ് പൊലീസ് ഇൻസ്‌പെക്ടറെ (എപിഐ) സസ്പെൻഡ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.
അർദ്ധരാത്രിക്ക് ശേഷം ഭക്ഷണവും മദ്യവും വിളമ്പാൻ വിസമ്മതിച്ചതിനാണ് വക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനെ വിക്രം പാട്ടീൽ എന്ന പൊലീസുകാരന്‍ ആക്രമിച്ചത്. ഇതിന്‍റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.