മുംബൈ: ഫോൺ - ഡാറ്റ ചോർച്ച കേസിൽ സി.ബി.ഐ ഡയറക്‌ടറും മുൻ മഹാരാഷ്ട്ര ഡി.ജി.പിയുമായ സുബോധ് കുമാർ ജയ്സ്വാളിനെ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ച് മുംബൈ പൊലീസിന്‍റെ സൈബർ സെൽ. ഒക്ടോബർ 14 ന് ഹാജരാകണമെന്ന് ജയ്സ്വാളിനോട് ഇ മെയിൽ വഴി ആവശ്യപ്പെട്ടതായി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.
ALSO READ:ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: ഷാരൂഖ് ഖാന്‍റെ ഡ്രൈവറെ എന്‍സിബി ചോദ്യം ചെയ്യുന്നു
മഹാരാഷ്ട്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് (എസ്.ഐ.ഡി) നേതൃത്വം നൽകവെ, പൊലീസ് സ്ഥലംമാറ്റങ്ങളില്‍ അഴിമതി നടന്നതായി ഐ.പി.എസ് ഓഫിസർ രശ്‌മി ശുക്‌ള തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ചോര്‍ച്ച നടന്നുവെന്നതാണ് കേസ്.
ഇക്കാലയളവില്‍ പൊലീസ് ഡയറക്ടർ ജനറലായിരുന്നു ജയ്സ്വാൾ. അന്വേഷണത്തിനിടെ മുതിർന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫോണുകൾ അനധികൃതമായി ടാപ്പുചെയ്‌തതായും റിപ്പോർട്ട് മനപ്പൂർവ്വം ചോർത്തിയെടുത്തതായും ആരോപണമുണ്ടായിരുന്നു.