മുംബൈ: അധോലോക കുറ്റവാളി രവി പൂജാരിയെ കസ്റ്റഡിയിൽ വാങ്ങാൻ മുംബൈ പൊലീസിന് അനുമതി. 2016 ലെ ഗസാലി ഹോട്ടൽ വെടിവയ്പ്പ് കേസിൽ അറസ്റ്റിലായി കർണാടക ജയിലിൽ കഴിയുന്ന പൂജാരിയെ കസ്റ്റഡിയിൽ എടുക്കാന്‍ ബെംഗളൂരു കോടതിയാണ് അനുമതി നൽകിയത്. കഴിഞ്ഞ ഒരു വർഷമായി മുംബൈ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അനുമതിക്കായി ശ്രമിക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ പൂജാരിയെ കർണാടകയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരും.
അധോലോക കുറ്റവാളി രവി പൂജാരിയെ മുംബൈ പൊലീസ് കസ്റ്റഡിയിൽ വാങ്ങും - രവി പൂജാരിയെ മുംബൈ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
2016 ലെ ഗസാലി ഹോട്ടൽ വെടിവയ്പ്പ് കേസിൽ അറസ്റ്റിലായി കർണാടക ജയിലിൽ കഴിയുന്ന പൂജാരിയെ കസ്റ്റഡിയിൽ നൽകാൻ ബെംഗളൂരു കോടതിയാണ് ഉത്തരവിട്ടത്
അധോലോക കുറ്റവാളി രവി പൂജാരിയെ മുംബൈ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
49 ഓളം ഗുരുതരമായ കുറ്റങ്ങളാണ് മുംബൈയിൽ രവി പൂജാരിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അധോലോക നായകൻ ഛോട്ടാ രാജനുമായി പിരിഞ്ഞ ഇയാൾ 2019ൽ സെനഗലിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി ദക്ഷിണാഫ്രിക്കയിലേക്ക് രക്ഷപ്പെട്ടിരുന്നു. അവിടെ മയക്കുമരുന്ന് കടത്തും കൊള്ളയും നടത്തിയിരുന്ന ഇയാൾ ദക്ഷിണാഫ്രിക്കയിലെ ഒരു വിദൂര ഗ്രാമത്തിൽ ആന്‍റണി ഫെർണാണ്ടസ് എന്ന പേരിലാണ് കഴിഞ്ഞിരുന്നതെന്നും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം വൃത്തങ്ങൾ അറിയിച്ചിരുന്നു.