മുംബൈ : നവംബര്‍ 13 മുതല്‍ ഡിസംബര്‍ 12 വരെ ഡ്രോണ്‍, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ്, സ്വകാര്യ ഹെലികോപ്‌റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ തുടങ്ങിയവ പറത്തുന്നതിനും പാരാഗ്ലൈഡിംഗിനും നിയന്ത്രണം ഏര്‍പ്പെടുത്തി മുംബൈ പൊലീസ്. ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. സിറ്റി പൊലീസിന്‍റെ ആകാശ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍, ഡെപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശപ്രകാരമുള്ള ഉപകരണങ്ങള്‍ എന്നിവയൊഴിച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബ്രിഹന്‍ മുംബൈ പൊലീസ് കമ്മിഷണറേറ്റിന്‍റെ പരിധിയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
മുംബൈ ഭീകരാക്രമണത്തിന്‍റെ ഓര്‍മ : ഹെലികോപ്‌റ്റര്‍, ഡ്രോണ്‍ പറത്തലുകള്‍ക്കും പാരാഗ്ലൈഡിംഗിനും വിലക്ക് - മുംബൈ ഏറ്റവും പുതിയ വാര്‍ത്ത
2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്‍റെ ഓര്‍മ ദിനത്തോടനുബന്ധിച്ച് നവംബര്‍ 13 മുതല്‍ ഡിസംബര്‍ 12 വരെ ഡ്രോണ്‍, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ്, സ്വകാര്യ ഹെലികോപ്‌റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണ്‍ എന്നിവ പറത്തുന്നതിനും പാരാഗ്ലൈഡിംഗിനും നിയന്ത്രണം ഏര്‍പ്പെടുത്തി മുംബൈ പൊലീസ്
2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്‍റെ ഓര്‍മ ദിനത്തോടനുബന്ധിച്ചാണ് പുതിയ ഉത്തരവ് ഇറക്കിയത്. ക്രിമിനല്‍ നടപടി ചട്ടത്തിന്‍റെ 144ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ആരെങ്കിലും ഉത്തരവ് ലംഘിച്ചാല്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പ് 188(പൊതു സേവകര്‍ നിയമപ്രകാരമിറക്കിയ ഉത്തരവ് പാലിക്കാതിരിക്കുക) പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
'ഡ്രോണ്‍, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ് തുടങ്ങിയ ഉപകരണങ്ങളും പാരാഗ്ലൈഡിംഗും രാജ്യത്തെ വിവിഐപികളെയും പൊതുസ്ഥലങ്ങളില്‍ ഉള്ള ജനങ്ങളെയും ആക്രമിക്കുവാനും പൊതു സ്വത്തുക്കള്‍ നശിപ്പിക്കുവാനും നഗരത്തിലെ ക്രമസമാധാനം തകര്‍ക്കുവാനും ഭീകരവാദികളും ദേശവിരുദ്ധ ശക്തികളും ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ ബ്രിഹന്‍ മുംബൈ സ്‌റ്റേഷന്‍ പരിധിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയാണ്' - ഉത്തരവില്‍ പറയുന്നു.