മുംബൈ: ആഗോള മാര്‍ക്കറ്റില്‍ നാല് കോടി വിലവരുന്ന ഹെറോയിനുമായി ഒരാള്‍ മുംബൈ നാര്‍ക്കോട്ടിക്ക് കട്രോള്‍ ബ്യൂറോയുടെ പിടിയിലായി. 700 ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. ഇന്‍റര്‍നാഷണല്‍ കൊറിയര്‍ ടെര്‍മിനലിലെ കാര്‍ഗോ കോപ്ലക്സില്‍ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.
നാല് കോടി വിലവരുന്ന ഹെറോയിനുമായി ഒരാള്‍ പിടിയില്‍ - എന്‍സിബി
700 ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. ഇന്‍റര്‍നാഷണല്‍ കൊറിയര്‍ ടെര്‍മിനലിലെ കാര്‍ഗോ കോപ്ലക്സില്‍ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.

നാല് കോടി വിലവരുന്ന ഹെറോയിനുമായി ഒരാള്‍ പിടിയില്‍
Also Read:12 അടി ഉയരമുള്ള ആദി ശങ്കരാചാര്യ പ്രതിമ; അനാച്ഛാദനം ചെയ്‌ത് പ്രധാനമന്ത്രി
കേസില്‍ കൃഷ്ണ മുരാരി പ്രസാദ് എന്നുപേരുള്ള ഒരാളേയും പിടികൂടിയിട്ടുണ്ട്. ഗുജറാത്തിലെ വഡോദര സ്വദേശിയാണ് പിടിയിലായത്. എന്‍.സി.ബി ഡയറക്ടര്‍ സമീര്‍ വാങ്കടെയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടിക്ക് പിന്നില്‍. കഴിഞ്ഞ ദിവസം വിലെ പാര്‍ലെയില്‍ നടത്തിയ തെരച്ചിലില്‍ വലിയ അളവില്‍ ഹെറോയിന്‍ കണ്ടെത്തിയിരുന്നു.