കേരളം

kerala

ETV Bharat / bharat

ഈദ് പ്രമാണിച്ച് മഹാ ആരതി പാടില്ല ; ആഹ്വാനം ചെയ്‌ത് രാജ് താക്കറെ

രാജ്യം നാളെ ഈദ് ആഘോഷിക്കുകയാണെന്നും അതിനാല്‍ അക്ഷയ , തൃതീയയുടെ ഭാഗമായ മഹാ ആരതി വിശ്വാസികള്‍ ഒഴിവാക്കണമെന്നും രാജ് താക്കറെ

Hanuman Chalisa row in Maharashtra  Maharashtra loudspeaker issue  Raj Thackeray cancels Maha Aarti  ഈദ് പ്രമാണിച്ച് മഹാ ആരതി പാടില്ലെന്ന് ആഹ്വാനം  ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് വിലക്ക്  ബാങ്ക് വിളി സമയത്തെ ഉച്ചഭാഷിണി നിരോധനം
ഉച്ചഭാഷിണി നിരോധന ചര്‍ച്ചകള്‍ക്കിടെ അടവ് മാറ്റി താക്കറെ; ഈദ് പ്രമാണിച്ച് മഹാ ആരതി പാടില്ലെന്ന് ആഹ്വാനം

By

Published : May 2, 2022, 11:01 PM IST

മുംബൈ :രാജ്യം നാളെ ഈദ് ആഘോഷിക്കുകയാണെന്നും അതിനാല്‍ അക്ഷയ തൃതീയയുടെ ഭാഗമായ മഹാ ആരതി വിശ്വാസികള്‍ ഒഴിവാക്കണമെന്നും ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. ഈദ് ആഘോഷങ്ങള്‍ക്ക് ഒരു ശല്യവും ഉണ്ടാക്കരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഉച്ചഭാഷിണി പ്രശ്നം ഒരു മതത്തിന്റെ പ്രശ്നമായി കാണരുത്. മറിച്ചത് ഇതൊരു സാമൂഹിക പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ഉച്ചഭാഷിണികൾ നീക്കം ചെയ്‌തില്ലെങ്കിൽ ഇരട്ടി ശബ്‌ദത്തിൽ ഹനുമാൻ ചാലിസ വായിക്കും; പ്രഖ്യാപനവുമായി രാജ് താക്കറെ

ഇതിനെ വര്‍ഗീയ പ്രശ്‌നമാക്കി വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്. പള്ളികളില്‍ ബാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാന്‍ ചാലിസ ലൗഡ് സ്പീക്കര്‍ വഴി നടത്തുമെന്ന് ചിലര്‍ പറഞ്ഞിരുന്നു. ഇത്തരം സമീപനങ്ങള്‍ വര്‍ഗീയതയായി വളരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details