മുംബൈ :കാറിടിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ബോളിവുഡ് നിർമാതാവ് കമൽ കിഷോർ മിശ്ര അറസ്റ്റില്‍. വെസ്റ്റ് അന്ധേരിയിലെ പാര്‍പ്പിട സമുച്ചയത്തിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ ഒക്ടോബർ 19നാണ് സംഭവം. ഇതിന്‍മേല്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് മുംബൈ പൊലീസിന്‍റെ നടപടി.
കാറിടിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം ; ബോളിവുഡ് നിർമാതാവ് അറസ്റ്റില്‍ - ബോളിവുഡ് നിർമാതാവ് അറസ്‌റ്റില്‍
മഹാരാഷ്‌ട്രയിലെ വെസ്റ്റ് അന്ധേരിയില്‍ കാറിടിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ബോളിവുഡ് നിർമാതാവ് കമൽ കിഷോർ മിശ്ര പിടിയില്‍
കാറിടിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; ബോളിവുഡ് നിർമാതാവ് അറസ്റ്റില്‍
മിശ്രയെ അന്വേഷിച്ച് ഭാര്യ പാര്‍ക്കിങ് ഏരിയയില്‍ എത്തി. അപ്പോള്‍ മറ്റൊരു യുവതിയ്‌ക്കൊപ്പം ഇയാളെ കാണ്ടു. തുടര്‍ന്ന്, വാഹനവുമായി കടന്നുകളയാന്‍ ശ്രമിക്കവെ മിശ്ര ഭാര്യയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു.
പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 279, 337 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അംബോലി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. 'ദെഹാതി ഡിസ്കോ' എന്ന ഹിന്ദി ചിത്രത്തിന്‍റെ നിർമാതാവാണ് കമൽ കിഷോർ മിശ്ര.