മുംബൈ:ശനിയാഴ്‌ച മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷനിലുണ്ടായ ട്രെയിൻ അപകടത്തിൽ നിന്നും യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴേയ്ക്ക് വീണ യുവാവിന്‍റെ തല പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ പെടുകയായിരുന്നു.
വീഴ്‌ചയുടെ ആഘാതത്തിൽ ബോധരഹിതനായ ഇയാളെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, തല പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ; കാണാം വീഡിയോ ALSO READ:ദേശീയതല ഇലക്ട്രിക്കൽ ഇൻസ്റ്റലേഷനിൽ പട്ടാമ്പി സ്വദേശിക്ക് സ്വർണമെഡൽ
റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതേസമയം അവസരോചിതമായ ഇടപെടലിലൂടെ യാത്രക്കാരന്‍റെ ജീവൻ രക്ഷിച്ച രണ്ട് ഉദ്യോഗസ്ഥർക്കും വിവിധ കോണുകളിൽ നിന്നും അഭിനന്ദനമറിയിച്ചു കൊണ്ട് നിരവധി പേരെത്തി.
ഓടുന്ന ട്രെയിനുകളിൽ ചാടിക്കയറുന്ന ഇത്തരം അപകടകരമായ പ്രവണതകളിൽ നിന്നും യാത്രക്കാർ വിട്ടുനിൽക്കണമെന്ന് ഹോം ഗാർഡുകളിലൊരാളായ ഗണേഷ് കോർഡെ പറഞ്ഞു.